ഉപ്പിന്റെ ഉപയോഗം പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. മിതമായ രീതിയില്‍ അല്ലെങ്കില്‍ ഉപ്പുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇത് പല വിധത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ആരോഗ്യത്തിന് പല പ്രതിസന്ധികളാണ് ഉപ്പിന്റെ ഉപയോഗം ഉണ്ടാക്കുന്നത്. പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട് ഉപ്പ് ഉപയോഗിക്കുന്നതിലൂടെ. എന്നാല്‍ ഉപ്പ് കുറവാണ് എന്ന് പറഞ്ഞ് കറികളില്‍ ഉപ്പ് വാരിയിടുമ്പോള്‍ വരാന്‍ പോവുന്ന ഭവിഷ്യത്തിനെപ്പറ്റി അല്പം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനായി മാറുന്നത്. വെളുത്ത വിഷം തന്നെയാണ് പലപ്പോഴും ഉപ്പ്. ഉപ്പിന്റെ ഉപയോഗം വര്‍ദ്ധിച്ചാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.ശരീരം തന്നെ ഉപ്പിന്റെ അമിതോപയോഗത്തോട് പ്രതികരിച്ച് തുടങ്ങും.

ഇത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നു. ഏത് അവസ്ഥയിലും ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കുക. ആരോഗ്യഗുണങ്ങള്‍ ഉപ്പിലൂടെ ഉണ്ടെങ്കിലും അനാരോഗ്യമാണ് ഉപ്പ് ഏറ്റവും കൂടുതല്‍ നല്‍കുന്നത്. ഉപയോഗത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ മതി എന്നാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കാന്‍ ശ്രമിക്കുക. ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിച്ചാല്‍ അത് ആയുസ്സ് വര്‍ദ്ധിപ്പിച്ച് ആരോഗ്യമുള്ള ശരീരം നല്കാന് സഹായിക്കുന്നു.തടി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പലപ്പോഴും ഉപ്പ് മുന്നിലാണ്. കാരണം ശരീരത്തില്‍ സോഡിയത്തിന്റെ അളവ് വര്‍ദ്ധിച്ചാല്‍ അത് ശരീരം വല്ലാതെ തടിക്കാനും ചീര്‍ക്കാനും കാരണമാകുന്നു. ശരീരത്തില്‍ സോഡിയത്തിന്റെ ഉപയോഗം വല്ലാതെ വര്‍ദ്ധിച്ചാല്‍ അത് പലപ്പോഴും പക്ഷാഘാതം പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. പക്ഷാഘാതം ശരീരത്തിന്റെ ഒരു വശം തളര്‍ന്ന് കിടക്കുന്നതിന് കാരണമാകുന്നു.ഉപ്പ് കഴിക്കുന്നത് പലപ്പോഴും രക്തസമ്മര്‍ദ്ദം ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ പലപ്പോഴും മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കുന്നു. സോഡിയത്തിന്റെ അളവ് ഉപ്പില്‍ വര്‍ദ്ധിക്കുന്നത് പോലെ തന്നെ ബിപിയുടെ അളവ് ശരീരത്തില്‍ കൂടിക്കൊണ്ടിരിക്കും.ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കരള്‍. ഇത് പ്രവര്‍ത്തന രഹിതമാവുന്നത് പലപ്പോഴും ഉപ്പിന്റെ അമിതോപയോഗത്തിലൂടെയാണ്. കരളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും ഉപ്പ് ഒരു വെല്ലുവിളി തന്നെയാണ്.
Recent Comments