കാണാൻ ചെറുതാണെങ്കിലും ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുമ്പിലാണ് ജീരകത്തിന്റെ സ്ഥാനം. പല ജീവിതശൈലി രോഗങ്ങളും തടയാനുള്ള മികച്ച ഒരു പ്രതിവിധിയാണ് ഈ ഇത്തിരി കുഞ്ഞൻ ജീരകം.
ഈ പരമ്പരാഗത സുഗന്ധവ്യഞ്ജനത്തിന് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട്, ഇത് നമ്മുടെ ഭക്ഷണക്രമത്തിൽ ഒരു മാന്ത്രിക ഘടകമാകുന്നു. ഇതിന് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താനും ആരോഗ്യപ്രശ്നങ്ങളും ആരോഗ്യ അപകടങ്ങളും കുറയ്ക്കാനും കഴിയും. ഉത്തരേന്ത്യയിലൊക്കെ ജീര എന്നറിയപ്പെടുന്ന ജീരകം നമ്മുടെ ഇന്ത്യൻ ഭക്ഷണങ്ങളിലെ വലിയൊരു ഘടകമാണ്. പലരും ജീരക വെള്ളം കുടിക്കുമ്പോൾ മറ്റു ചിലർ പാചകം ചെയ്യുമ്പോൾ ഇത് ചേരുവയായി ഉപയോഗിക്കുന്നു. രുചികരമായ ഇന്ത്യൻ വിഭവങ്ങൾ പാചകം ചെയ്യുമ്പോൾ ജീരകം ഒരു പ്രധാന മസാലയായി ഉപയോഗിക്കുന്നു. ഭക്ഷണത്തിന് സ്വാദ് വർദ്ധിപ്പിക്കുവാൻ സഹായിക്കും എന്ന പേരിൽ അറിയപ്പെടുന്ന ഇത് പച്ചക്കറികൾ വഴറ്റുമ്പോഴും സാധാരണയായി ചേർക്കാറുണ്ട്.

ആദ്യമേ തന്നെ ജീരകത്തിന് പറ്റി പറയുമ്പോൾ പറയുന്ന ഒരു കാര്യമാണ് ജീരകം നമ്മുടെ ദഹനത്തിന് വളരെയധികം നല്ലതാണെന്ന് അതുപോലെ തന്നെ അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് ജീരകം കഴിക്കുന്നത് വഴി വളരെയധികം പരിഹാരം ലഭിക്കും.അപ്പോൾ അതിനായിട്ട് നമ്മൾ ചെയ്യേണ്ടത് കുറച്ചു ജീരകം എടുക്കുക എന്നിട്ട് നന്നായിട്ട് ഒന്നും വറക്കുക. അതിനുശേഷം രണ്ട് ഏലക്കായ കൂടി എടുത്തിട്ട് അത് വെള്ളത്തിലിട്ട് തിളപ്പിച്ച്.
തിളപ്പിച്ച് ആ വെള്ളം ഒന്ന് തണുത്തശേഷം നിങ്ങൾ ചെറുചൂടിൽ ആ വെള്ളം കുടിക്കുകയാണെങ്കിൽ നിങ്ങളുടെ അസിഡിറ്റി പോലുള്ള പ്രശ്നങ്ങളും അതുപോലെതന്നെ ഗ്യാസ് പോലുള്ള പ്രശ്നങ്ങളും എല്ലാം തന്നെ മാറുന്നതാണ്
കുട്ടികൾക്ക് ആണെങ്കിലും ജീരകം വളരെ നല്ലതാണ്. കുട്ടികൾക്ക് വിശപ്പു കുറവാണ് എന്നൊക്കെ ഉണ്ടെങ്കിൽ ഈ പറഞ്ഞപോലെ ജീരകം അതുപോലെതന്നെ ഏലക്കായ അതിൽ ഇട്ട് തിളപ്പിച്ച വെള്ളം കൊടുക്കുമ്പോൾ കുട്ടികൾക്കും അത് വളരെയധികം നല്ലതാണ്. ഏതു പ്രായക്കാർക്കും ഏത് കഴിക്കുന്നത് നല്ലതാണ്. ജീരകം അത്രയേറെ ഉപകാരപ്രദമാണ് നമ്മുടെ ആരോഗ്യത്തിന്.

shares