ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഒരു വെറൈറ്റി മേക്കൊവർ ഫോട്ടോ ഷൂട്ട് ആണ്.വ്യത്യസ്‍തമായ ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധേയനായ ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയാണ് വെറൈറ്റി മേക്കോവർ ഫോട്ടോഷൂട്ടിന് പിന്നിൽ.ഒട്ടേറെ സെലിബ്രിറ്റികളെയും ഫാഷൻ മോഡലുകളെയും അണിനിരത്തി ഫോട്ടോഷൂട്ടുകൾ ചെയുന്ന ആളാണ് മഹാദേവൻ തമ്പി.എന്നാൽ ഇത്തവണ മഹാദേവൻ തമ്പിയുടെ ക്യാമറയ്ക്കു മുന്നിലെത്തിയത് ഒരു സെലിബ്രേറ്റിയോ മോഡലോ ഒന്നുമല്ല.കണ്ടുശീലിച്ച മോഡലുകൾക്ക് പകരമായി അതിഥി തൊഴിലാളിയായ വഴിയോര കച്ചവടക്കാരി പെൺകുട്ടിയെയാണ് അദ്ദേഹം തന്‍റെ മോഡലായി തെരഞ്ഞെടുത്തത്.ഈ ഫോട്ടോഷൂട്ടിൽ മോഡലായ അസ്‌മാൻ എന്ന രാജസ്ഥാനി,പെൺകുട്ടിക്ക് ഗംഭീര മേക്കോവർ നൽകിയത് മേക്കപ്മാൻ പ്രബിനും കോസ്റ്റ്യൂം അയന ഡിസൈൻസിലെ ഷെറിനുമാണ്. എറണാകുളം ട്രാഫിക് സിഗ്നലിലൂടെ സാധനങ്ങൾ വിറ്റു നടക്കുന്ന ഒരുപാട് പെൺകുട്ടികളെ നമ്മൾ ദിനംപ്രതി കണ്ടു മറക്കുന്നതാണ്.
എന്നാൽ നമ്മൾ പലരും അവരെ ആരെയും അങ്ങനെയൊന്നും ശ്രദ്ധിക്കാറില്ല. കാരണം നമ്മുടെ സൗന്ദര്യ സങ്കൽപങ്ങളിൽ ഉള്ളവരല്ല അവരാരും തന്നെ.നമ്മുടെ ഉള്ളിലുള്ള സ്ത്രീ സൗന്ദര്യ സങ്കൽപ്പം എന്നു പറയുന്നത് വെളുത്ത നിറവും വിടർന്ന കണ്ണുകളും നീളം കൈവിരലുകളും ഒത്ത പൊക്കവും ശരീരവടിവും ഒക്കെയാണ്.

അതുകൊണ്ടുതന്നെ ഇന്നത്തെ പെൺകുട്ടികൾ എല്ലാം ഈ സൗന്ദര്യ സങ്കൽപങ്ങളെ ആണ് ഫോളോ ചെയ്യുന്നത്. ബ്യൂട്ടിപാർലറിൽ പോയി തന്‍റെ സൗന്ദര്യത്തിൽ മിനുക്കുപണികൾ നടത്തി കൂടുതൽ സുന്ദരി ആകാനാണ് എല്ലാവരും ശ്രമിക്കുന്നത്.എന്നാൽ സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കാത്ത ജീവിക്കാനായി വഴിയോരങ്ങളിൽ കച്ചവടം നടത്തുന്ന ഈ നാടോടി പെൺകുട്ടികളിലും ഉണ്ടാവും തനതായ സൗന്ദര്യമുള്ളവർ. അത്തരമൊരു സൗന്ദര്യത്തിന് ഉടമയാണ് അസ്‌മാൻ എന്ന ഈ രാജസ്ഥാനി പെൺകുട്ടിയും.കൊച്ചി നഗരത്തിൽ മൊബൈൽ സ്റ്റാൻഡുകളും ബലൂണും വളകളുമൊക്കെ വിൽക്കുന്ന രാജസ്ഥാനി നാടോടി സംഘത്തിളുള്ള തൊഴിലാളികളുടെ അടുക്കൽ നിന്നും അസ്മാനേ കൂട്ടിക്കൊണ്ടു പോയാണ് മേക്കോവർ സ്റ്റുഡിയോയിൽ നിന്നും ലുക്കിൽ മാറ്റം വരുത്തുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തത്.ഫോട്ടോ ഷൂട്ടിന് വേണ്ടി ഈ പെൺകുട്ടിയിൽ നടത്തുന്ന മേക്കോവർ വിഡിയോ മഹാദേവൻ തമ്പി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്.തന്‍റെ ഏറ്റവും പ്രിയപ്പെട്ട ഫോട്ടോഷൂട്ടുകളിലൊന്നാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്.പ്രൊഫഷണൽ മോഡൽസിനെ വെച്ചാണ് ഫോട്ടോ ഷൂട്ട് ചെയ്യാറ്. എന്നാൽ അതിൽ നിന്നെല്ലാം മാറി വളരെ കാലങ്ങളായി തന്നെ തന്‍റെ മനസ്സിൽ ഉണ്ടായിരുന്ന ഒന്നാണ് എക്സാറ്റ് ഒരു മേക്കോവർ എന്നാണ് അദ്ദേഹം പറഞ്ഞത്.ആ പെൺകുട്ടിയുടെ തനത് സൗന്ദര്യം ഒട്ടും ചോർന്നു പോകാത്ത തരത്തിൽ ചെറിയ രീതിയിലുള്ള മേക്കപ്പ് ആണ് കൊടുത്തിരിക്കുന്നത് എന്നാണ് മേക്കപ്പ് ആർട്ടിസ്റ്റായ പ്രബിൻ പറഞ്ഞത്.

shares