വിക്സ് ഇല്ലാത്ത വീടുകൾ ചുരുക്കാമായിരിക്കും.അമേരിക്കൻ കമ്പനിയായ പ്രോക്ടവാൻ ഗാംബിൾ വിപണിയിലിറക്കുന്ന മരുന്നുകളുടെ ബ്രാൻഡ് നാമമാണ് വിക്സ്. പ്രധാനമായും ശ്വാസ സംബന്ധമായ പ്രശ്നങ്ങൾക്കാണ് വിക്സ് മരുന്ന് ഉപയോഗിക്കാറുള്ളത്. വിക്സ് വിക്സാക്ഷൻ 500 തുടങ്ങി നിരവധി ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കുന്നുണ്ട്.ഇന്ത്യയിൽ പി എൻ ജി എന്ന കമ്പനിയാണ് വിക്സ്‌ ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്.വിക്സ് വേപ്പറമ്പിൽ അടങ്ങിയിരിക്കുന്നത് മെന്തോൾ കർപ്പൂരം യൂക്കാലിപ്സ് ഓയിൽ,ടർപ്പൻ തൈലം തൈമോൾ ഓയിൽ തുടങ്ങിയവയൊക്കയാണ്.വിക്സ് പ്രധാനമായും പലരും ഉപയോഗിക്കുന്നത് മൂക്കടപ്പ് മാറുന്നതിനാണ്.വിക്സ് ഒന്ന് മണത്താൽ തന്നെ നല്ല ആശ്വാസം ലഭിക്കും.അല്ലെങ്കിൽ അല്പം തിളച്ച വെള്ളത്തിൽ വിക്സ് അൽപ്പം കലർത്തിയ ശേഷം ഒരു തുണികൊണ്ട് തല മൂടിയതിന് ശേഷം ശ്വസിക്കുന്നതും ജലദോഷത്തിന് നല്ല ആശ്വാസം കിട്ടും.നമ്മുടെ വീട്ടിലുള്ള പൂച്ചയും നായയുമൊക്കെ ചില സമയങ്ങളിൽ വാതിലുകളിൽ സോഫയിലുമൊക്കെ മാന്താറുണ്ട്.നഖം കൊണ്ട് മാന്തുമ്പോൾ അതൊക്കെ പെട്ടന്ന് തന്നെ നാശമാകാനും സാധ്യതയുണ്ട്.ഇങ്ങനെയുള്ള സ്ഥലങ്ങയിൽ വിക്സ് അല്പം പുരട്ടുകയാണെങ്കിൽ ഈ ഗന്ധം അവയെ ഇത്തരം പ്രവർത്തികളിൽ നിന്നും തടയും.അതുപോലെ വിക്സിലടങ്ങിയിരിക്കുന്ന നന്തോൾ യൂക്കാലിപ്സ് ഓയിൽ കർപ്പൂരം എന്നിവ റൂമിലുള്ള ദുർഗന്ധം നീക്കാനും ഉപകരിക്കും.

അടച്ചിട്ട റൂമുകളിലൊക്കെയുള്ള ദുർഗന്ധം മാറുന്നതിന് വിക്സിന്‍റെ അടപ്പ് ഒന്ന് തുറന്നു വച്ചാൽ മതി.വിക്സിലടങ്ങിയിരിക്കുന്ന തൈമോൾ,യൂക്കാലിപ്സ് ഓയിൽ എന്നിവയ്ക്ക് അരിമ്പാറയെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്.അരിമ്പാറയ്ക്ക് കാരണമാകുന്ന വൈറസിനെ ഇല്ലാതാക്കാൻ വിക്സ് സഹായിക്കും.അരിമ്പാറ ചുരുങ്ങുന്നതിനും ഉണങ്ങുന്നതിനും ഇതിലെ സംയുക്തങ്ങൾ പ്രധാന പങ്കു വഹിക്കുന്നു.അരിമ്പാറയിൽ അല്പം വിക്സ് എടുത്ത് പുരട്ടുക.ഒരിക്കലും നനയാൻ അനുവദിക്കരുത്.പിന്നെ രാത്രിയിൽ ഉറങ്ങുന്നതിന് മുൻപാണിത് ചെയ്യുന്നത്. അതിനു ശേഷം വൃത്തിയുള്ള ഒരു തുണികൊണ്ട് മെല്ലെ ഒന്ന് ചുറ്റി വക്കുക.രാവിലെ എന്നിട്ട് വെള്ളത്തിൽ നല്ലതുപോലെ കഴുകിയ ശേഷം പിറ്റേ ദിവസവും ഇത് തന്നെ ചെയ്യുക.പലർക്കും കാലിന്‍റെ ഉപ്പൂറ്റിയിൽ വിള്ളലുകൾ ഉണ്ട്.വിള്ളലുകൾക്കുള്ള ഒരു മരുന്നുകൂടിയാണ് വിക്സ്.ചെറിയ ചൂടുവെള്ളത്തിൽ നല്ലപോലെ ഉപ്പൂറ്റി കഴുകിയ ശേഷം അതിൽ അല്പം വിക്സ് പുരട്ടി ഒരു അഞ്ചു മിനിറ്റു മസ്സാജ് ചെയ്ത കൊടുക്കുക.എന്നിട്ട് ഒരു സോക്സ് എടുത്ത് ധരിച്ച് രാത്രിയിൽ ഉറങ്ങുക.ഇങ്ങനെ ഏതാനും ദിവസം ആവർത്തിച്ചാൽ കാലിലെ വിള്ളലുകൾ മാറി നല്ല മൃദുവായി വരുന്നതാണ്‌.കൊതുകുകൾക്ക് എതിരെ ഒരു കവചമായും പലരും വിക്സ് ഉപയോഗിക്കാറുണ്ട്.വിക്സിന്‍റെ മണം കൊതുകുകളെ അകറ്റി നിർത്തും എന്നതാണ് മറ്റൊരു പ്രത്യേകത.

shares