ഓർഡർ എടുത്ത് ഫുഡുമായിപോയ രവിധോകർ എന്ന പയ്യൻ  രക്ഷിച്ചത് മുപ്പത്തിയെട്ടുകാരനായ ദേവേന്ദ്രയുടെ ഏഴുമാസമായ മകളുടെ ജീവനായിരുന്നു. നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുന്ന ദേവേന്ദ്ര രാവിലെ ജോലിക്ക് പോകും മുൻപ് കുഞ്ഞിന് ഭക്ഷണം കൊടുത്തു കൊണ്ടിരുന്നപ്പോൾ കുഞ്ഞിനു പെട്ടെന്ന് ശ്വാസതടസ്സംനേരിട്ടു. ഉടനെ തന്നെ കുഞ്ഞിന് വൈദ്യസഹായം ലഭിക്കുവാൻ കുഞ്ഞിനെയുമെടുത്ത് റോഡിലേക്കിറങ്ങി ഓടിയ ദേവേന്ദ്ര, അപ്പോഴാണ് ഫുഡ് ഡെലിവറിയുമായി തന്റെ ബൈക്കിൽ രവി ധോക്കർ അതുവഴി പോയത്. ഉടൻ രവിയുടെ ബൈക്കിന് ദേവേന്ദ്ര കൈകാണിച്ചു. ദേവേന്ദ്രയെ കണ്ടപ്പോൾ തന്നെ രവി ധോക്കർ വണ്ടി നിർത്തി. അടിയന്തര സഹായം ആണെന്ന് മനസ്സിലാക്കിയത് രവി ധോക്കര തന്റെ ബൈക്കിൽ ആ കുഞ്ഞിനേയും കൊണ്ട് രണ്ട് കിലോമീറ്റർ അകലെയുള്ള സലൂഗ ആശുപത്രിയിൽ എത്തിച്ചു.

നിർഭാഗ്യവശാൽ സലൂഗ ആശുപത്രിയിൽ ഒരു ഡോക്ടറും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല. ഉടൻ തന്നെ അദ്ദേഹം ആ കുട്ടിയേയും കൊണ്ട് രണ്ടര കിലോമീറ്റർ അകലെയുള്ള ജാതം ആശുപത്രിയിലെത്തി. അവിടെ വെന്റിലേറ്റർ സൗകര്യം ഇല്ലാത്തതുകൊണ്ട് അവിടെയുള്ള ഡോക്ടർമാർ കൊളംബിയ ഏഷ്യ ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചു. കൊളംബിയ ഏഷ്യ ആശുപത്രിയിൽ കുട്ടിയെ വെന്റിലേറ്ററിൽ കിടത്തി അടിയന്തിര ചികിത്സ നൽകി കുഞ്ഞിനെ രക്ഷിച്ചു. കൃത്യസമയത്ത് കുട്ടിയെ ആശുപത്രിയിലെത്തിച്ചത് കൊണ്ടാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത് എന്ന് ഡോക്ടർമാർ അറിയിച്ചു. രവിയുടെ ഈ പ്രവർത്തിയറിഞ്ഞ് സൊമറ്റയുടെ മേധാവി രവിയെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു.

shares