ബദാം ആരോഗ്യത്തിന് നല്ലതാണ് എന്ന കാര്യം ഏത് കൊച്ചുകുട്ടിക്കും അറിയാം. എന്നാല്‍ അതേ ബദാമിനു തന്നെ ചീത്തപ്പേരുണ്ടാക്കുന്ന ചില സംഗതികളുണ്ട്. പലപ്പോഴും ആരോഗ്യത്തിന് എന്നു പറഞ്ഞ അതേ ആളുകള്‍ തന്നെ അനാരോഗ്യത്തിന്റെഗമത്തിലേക്ക് ബദാമിനെ തള്ളിവിടുന്നു. തടി കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും എന്തിനേറെ സൗന്ദര്യ സംരക്ഷണത്തിനു വരെ ബദാം വഹിയ്ക്കുന്ന പങ്ക് ചെറുതല്ല.ബദാം, പിസ്ത, വാൾനട്ട്, കശുവണ്ടി പരിപ്പ് എന്നിവയെല്ലാം ഇതിൽ പെടും. ഡ്രൈ നട്സിൽ തന്നെ ആരോഗ്യകരമായ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബദാം.

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഇത് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും തടിയും വയറും എല്ലാം കുറയ്ക്കാനും ഏറെ നല്ലതാണ്. ബദാം വെള്ളത്തിലിട്ട് കുതിർത്തി കഴിക്കുന്നതാണ് പൊതുവേ ആരോഗ്യകരമായ ശീലം. ദിവസവും രണ്ടോ മൂന്നോ എണ്ണം ബദാം വെള്ളത്തിലിട്ട് കുതിർത്തി രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പല ആരോഗ്യഗുണങ്ങളും നൽകും.എന്നാൽ ഏതിനും നല്ലതും ചീത്തയുമായ വശങ്ങൾ ഉണ്ടെന്നു പറയുന്നതുപോലെ അധികമായാൽ അമൃതും വിഷം എന്ന് പറയുന്നതുപോലെ കൂടുതലായാൽ ബദാമും പ്രശ്നങ്ങളുണ്ടാക്കും, കൂടുതൽ ബദാം കഴിച്ചാൽ കൂടുതൽ ആരോഗ്യം എന്ന തോന്നൽ വേണ്ട എന്നുള്ളത് സാരം.
ബദാം അമിതമായ കഴിച്ചാലുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അറിയുക.ബദാമില്‍ മാംഗനീസ് എന്ന ഘടകം ധാരാളമുണ്ട് . മാംഗനീസ് അടങ്ങിയ മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം ബദാം കഴിയ്ക്കുന്നത് മാംഗനീസ് അധികമാകാന്‍ ഇടയാക്കും. മാത്രമല്ല ബദാം ഹൈപ്പര്‍ടെന്‍ഷന്‍, അന്റാസിഡ്, ആന്റിസൈക്കോട്ടിക്, ആന്റിബയോട്ടിക്‌സ്, തുടങ്ങിയവരുടെ മരുന്നുകളുമായി പ്രതിപ്രവര്‍ത്തിയ്ക്കാനും ഇടയുണ്ട്. ഇത് മിതമായി മാത്രം കഴിക്കുന്നതിനെക്കുറിച്ചുള്ള ആവശ്യകതയെ കുറിച്ച് അറിയുക. ബദാമിൽ ധാരാളം നാരുകൾ ഉണ്ട്. ഒരു ഔൺസ് ബദാമിൽ 3.5 ഗ്രാം നാരുകൾ ആണ് അടങ്ങിയിരിക്കുന്നത്. നല്ല ദഹനത്തിന് ശോധനയ്ക്ക് എല്ലാം ഇത് വളരെയധികം നല്ലതാണ്.

shares