ജന്മനാ കൈകാലുകൾ ഇല്ലാത്ത ഷിഹാബ് ആത്മവിശ്വാസം കൊണ്ട് ലോകം കീഴടക്കിയ കഥ മലയാളികൾക്ക് ഏറെ പരിചിതമാണ്.ചിത്രകാരനായും അധ്യാപകനായും നർത്തകൻ ആയും മോട്ടിവേഷൻ സ്പീക്കർ ആയുമൊക്കെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ ആളാണ് ഷിഹാബ് സിപി. തന്‍റെ പരിമിതികളെ ആത്മവിശ്വാസം കൊണ്ട് കീഴടക്കിയ ഈ ചെറിയ വലിയ മനുഷ്യൻ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട വ്യക്തിയാണ്.കൈകാലുകൾ ഇല്ലാത്ത ഷിഹാബിന്റെ ഖൽബിൽ കയറിക്കൂടി മലയാളികളുടെ മുഴുവൻ സ്നേഹം കവർന്നതാണ് ഷിഹാബ് സിപിയുടെ ഭാര്യ ഷഹാന ഫാത്തിമ. ഇരുവരുടെയും ആഴവും പരപ്പുമെല്ലാം മലയാളികൾ ഇതിനോടകം നെഞ്ചോട് ചേർത്ത് വെച്ചു കഴിഞ്ഞു. ഇരുവരും ഒന്നിച്ചുള്ള ടിക് ടോക്ക് വീഡിയോകളും മലയാളികൾ നൂറിൽ നൂറു മാർക്കും നൽകി സ്വീകരിച്ചതാണ്. സമൂഹ മാധ്യമങ്ങളിൽ മികച്ച് സ്വീകാര്യത നേടിയ ഇരുവരുടെയും ടിക്ക് ടോക്ക് വീഡിയോകൾക്കൊപ്പം ഷിഹാബ് സിപിയുടെ മോട്ടിവേഷൻ ടോക്ക് നൽകാനും എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്.അതേസമയം സ്‌നേഹംകൊണ്ടും നന്മ കൊണ്ടുമെല്ലാം മലയാളികളുടെ ഇഷ്ടതാരങ്ങളായി മാറിയ ഇരുവരുടെയും വിഡിയോകൾക്കൊപ്പം ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയാനും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. സോഷ്യൽ മീഡിയയുടെ ഹൃദയ താളമായി മാറിയ ഈ ഭാര്യ ഭർത്താക്കന്മാരുടെ പ്രണയത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ ലോകത്തെ ചർച്ച. ഇരുവരുടെയും പ്രണയവിവാഹം ആയിരുന്നു.

ആരോടാണ് ആദ്യം ഇഷ്ടം തോന്നിയത് എന്ന് ചോദിച്ചാൽ ഇരുവരും പറയും. എനിക്കെന്ന് കാരണം ഷിഹാബ് ഷഹാന ഫാത്തിമയെ ഖൽബിൽ സ്നേഹിച്ചപ്പോൾ തന്നെ ഫാത്തിമയുടെ ഹൃദയവും ഷിഹാബിനെ കൈക്കലാക്കിയിരുന്നു.ഇരുവരും പരസ്പരം ഒരു പോലെ സ്നേഹിച്ചപ്പോഴാണ് ഷിഹാബ് ന്റെ കൈപിടിച്ച് ഷഹാന ഫാത്തിമ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് നടന്നു കയറിയത്.അതേസമയം തങ്ങൾക്കിടയിൽ വഴക്കാളി ഷഹാന ഫാത്തിമ ആണെന്നാണ് ഇരുവരും ഒരുപോലെ പറയുന്നത്. എന്നാൽ കൂടുതൽ കാശ് ചിലവാക്കുന്ന വ്യക്തി ഷിഹാബ് ആണെന്നാണ് ഫാത്തിമ പറയുന്നത്. എന്നാൽ തങ്ങൾക്കിടയിലെ ബുദ്ധിമാൻ ഷിഹാബ് ആണെന്നും ഇരുവരും ഒരുപോലെ പറയുന്നുണ്ട്. എന്നാൽ കണ്ണാടിയുടെ മുന്നിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് ഷഹാന ഫാത്തിമ ആണെന്നാണ് ഷിഹാബ് പറയുന്നതെങ്കിലും താൻ കണ്ണാടിയുടെ മുന്നിൽ നിൽക്കാറെ ഇല്ല കൂടുതൽ സമയം അവിടെ ചിലവഴിക്കുന്നത് ഷിഹാബ് ആണെന്നാണ് ഷഹാന ഫാത്തിമയും പറയുന്നത്. എന്നാൽ ഇരുവരുടെയും സ്നേഹം എന്നും അവരെപ്പോലെ തന്നെ മലയാളികൾക്ക് ഒന്നടങ്കം പ്രിയപ്പെട്ടതാണ്.ജീവിതത്തോട് പ്രണയമുണ്ടെങ്കിൽ പിന്നെ കുറവുകളും പോരായ്മകളും മറ്റുള്ളവരുടെ കണ്ണുകളിൽ മാത്രമാണെന്ന് പല കുറി തെളിയിച്ച വ്യക്തി കൂടിയാണ് ഷിഹാബ്. അതേസമയം ഇരുവരുടെയും ടിക്ക് ടോക്ക് വിഡിയോകൾ കണ്ടവർ കണ്ടവർ പറഞ്ഞത് ഇത് സ്നേഹത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചകൾ എന്നാണ്. പ്രണയത്തിന്റെ മേമ്പൊടിയോടെ ഇവരുടെ വിഡിയോകൾ കണ്ടപ്പോൾ പരിമിതികളെ ആത്മധൈര്യം കൊണ്ട് കീഴടക്കിയ ഇവരാണ് ഹീറോസ് എന്നാണ് കേരളക്കര ഒന്നാകെ പറഞ്ഞത്. ചെറിയ വിഷമഘട്ടങ്ങളിൽ ജീവിതം അവസാനിപ്പിക്കുന്ന നിരവധിപ്പേരെ നാം കാണാറുണ്ട്. എന്നാൽ ലോകം മുഴുവനും ഉള്ളവർക്ക് ഏറെ പ്രചോദനമാണ് പരിമിതികളെ ആത്മവിശ്വാസം കൊണ്ട് കീഴടക്കിയ ഈ ദമ്പതികൾ. ഇപ്പോൾ ഇവരുടെ സ്നേഹം പങ്കുവയ്ക്കാൻ ഒരു കുഞ്ഞുകൂടി ഇവരുടെ കൂടെയുണ്ട്.

shares