ഇന്ന് ഒരുപാട് പേർ അനുഭവിക്കുന്ന ഒരു വലിയ പ്രശ്നമാണ് ബാഡ് ബ്രീത്ത്അഥവാ വായ് നാറ്റം .നമ്മുടെ കോൺഫിഡൻസ്  നഷ്ടപ്പെടുന്ന ഒരു വലിയ പ്രശ്നമാണ് ഈ വായനാറ്റം എന്ന് പറയുന്നത്. വായനാറ്റം ഉണ്ടാക്കാൻ ആയി  ഒരുപാട് കാരണങ്ങൾ ഉണ്ട്. നമ്മുടെ ആരോഗ്യ പ്രശ്നങ്ങൾ മൂലം ബാഡ് ബ്രീത്ത് ഉണ്ടാകാം. ഉദാഹരണമായി പറയാമെങ്കിൽ അസിഡിറ്റി നെഞ്ചെരിച്ചിൽ പുളിച്ചു തികട്ടല് ഇങ്ങനെയുള്ള പ്രശ്നമുള്ളവർ കൂടുതലായും ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. തന്നെ തൊണ്ടയിലും വയറ്റിലും ശ്വാസകോശത്തിലും വരുന്ന ഇൻഫെക്ഷൻ മൂലം ബാഡ് ബ്രീത്ത് ഉണ്ടാകാറുണ്ട്.അമിതമായി ബാഡ്  ബ്രീത്ത് ഉള്ളവർക്ക് വീട്ടിൽ ചെയ്യാൻ പറ്റുന്ന രണ്ട് മൂന്ന് ടിപ്പുകൾ ആണ് നമ്മൾ നോക്കുന്നത്.നമുക്ക് അറിയാം  വായനാറ്റം മാറാൻ ആയിട്ട് ഒരുപാട് മൗത്ത് വാഷുകൾ വിപണിയിൽ മേടിക്കാൻ കിട്ടും പക്ഷേ ചെറിയൊരു ക്വാണ്ടിറ്റി തന്നെ നല്ല വിലയും ആയിരിക്കും. നാച്ചുറൽ ആയി ഉപയോഗിക്കാൻ പറ്റുന്ന ഒരു മൗത്ത് വാഷ് പരിചയപ്പെടാം. അതിനായി ഇളം ചൂടുവെള്ളം എടുത്തിട്ടുണ്ട് ഇതിലേക്ക് നമ്മളാദ്യം ചേർത്തു കൊടുക്കുന്നത് ഒരു കാൽടീസ്പൂൺ ഉപ്പാണ്.സിമ്പിൾ ആയിട്ട് എല്ലാവർക്കും ചെയ്യാൻ പറ്റുന്ന tip ആണ്. ഉപ്പു ഇട്ടതിനുശേഷം ചൂടുവെള്ളത്തിലിട്ട് നന്നായിരുന്നു കലക്കിയെടുക്കുക ഇത് നമ്മുടെ രാത്രി ഭക്ഷണത്തിനുശേഷം ഇത് വായിൽ ഒഴിച്ച് നന്നായി കഴുകുക.ഇങ്ങനെ രണ്ടുമൂന്നു പ്രാവശ്യം കഴുകുമ്പോൾ വായയിൽ ഉള്ള ബാക്ടീരിയകളെ നശിപ്പിക്കാനും വളരെയധികം നല്ലതാണ്.

അമിതമായിട്ട് ബാഡ് ബ്രീത്ത് ഉള്ള ആളുകൾ അങ്ങനെ ചെയ്യുകയാണെങ്കിൽ വായനാറ്റം മാറുവാൻ ആയിട്ട് വളരെ എഫക്ടീവ് ആയിട്ടുള്ള ടിപ്പ് ആണ്. ഇനി രണ്ടാമത്തെ ടിപ്പ് എന്നുപറഞ്ഞാൽ നമുക്ക് പച്ചക്കറി കടയിൽ വാങ്ങാൻ കിട്ടുന്ന കുക്കുമ്പർ ചെറിയ കഷണങ്ങളായി അരിഞ്ഞ് ഒരു 30 സെക്കൻഡ് വായിൽ വയ്ക്കുക അതിനുശേഷം കുക്കുമ്പർ എടുത്തു കളയുക.
കുക്കുംബർ നമ്മുടെ വായയിൽ ഉള്ള ബാക്ടീരിയകളെ നശിപ്പിക്കുന്നതാണ്. മൂന്നാമത്തെ ടിപ്പ് എന്നത് വെറ്റിലയാണ്. നമുക്ക് ഒരുപാട് ആരോഗ്യഗുണങ്ങൾ ഉണ്ട് വെറ്റില കൊണ്ട്. വയറിലെ വിരകളെ നശിപ്പിക്കാനായി വെറ്റില തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതായിരിക്കും. പക്ഷേ ഒരു ചെറിയ ക്വാണ്ടിറ്റി മാത്രമേ കുടിക്കാനായി പാടുള്ളു.. ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഒരു വെറ്റില ഇട്ട്തിളപ്പിച്ചെടുക്കുക ഈ വെള്ളം നമ്മുടെ കവിളിൽ കൊള്ളുക യാണെങ്കിൽ ബാക്ടീരിയകൾ നശിച്ച് വായനാറ്റം മാറുന്നതായിരിക്കും.

shares