മൂത്രത്തില്‍ കല്ല് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. കിഡ്‌നി സ്‌റ്റോണ്‍ എന്ന ഇത് കൂടുതലും പുരുഷന്മാരെ അലട്ടുന്ന ഒന്നാണ്. കാല്‍സ്യം ഓക്‌സലേറ്റ് പോലുള്ളവ അടിഞ്ഞു കൂടിയുണ്ടാകുന്ന പ്രശ്‌നമാണിത്. തുടക്കത്തില്‍ അലിയിച്ചു കളയാമെങ്കിലും കൂടുതലായാല്‍ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്ന്. വേദനിപ്പിയ്ക്കുന്ന ഒന്നും കൂടിയാണിത്. വൃക്കയിലെ കല്ലുകളെ ശാസ്ത്രീയമായി യുറോലിത്തിയാസിസ് എന്നു വിളിക്കുന്നു. വേനല്‍ക്കാലത്താണ് പലപ്പോഴും കിഡ്‌നി സ്‌റ്റോണ്‍ ശക്തി പ്രാപിക്കുന്നത്. വൃക്കയിലോ മൂത്രവാഹിനിയിലോ ആണ് ഇത്തരത്തിലുള്ള കല്ലുകള്‍ കാണപ്പെടുന്നത്.
എന്നാല്‍ വേനല്‍ക്കാലം മാത്രമല്ല വെള്ളം കുടിച്ചില്ലെങ്കില്‍ ഏത് കാലാവസ്ഥയിലും കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതല്ലാതെയും ബിയര്‍ പോലുള്ള ചിലതും അമിതമായാല്‍ ഇതിനുകാരണമാകും.

പലതരം ചികിത്സാ രീതികളും ഇന്ന് ഉണ്ടെങ്കിലും രോഗിയുടെ അജ്ഞത മൂലമോ അതല്ലെങ്കിൽ രോഗം കണ്ടുപിടിക്കാതെ ഇരിക്ക് പ്പെടുന്നത് മൂലമോ അതല്ലെങ്കിൽ തെറ്റായ ചികിത്സ ചെയ്യുന്നതുകൊണ്ടോ… മൂത്രക്കല്ല് രോഗം കൊണ്ട് വൃക്കയുടെ പ്രവർത്തനം നശിക്കുകയും കിഡ്നി ഫെയിലിയർ എന്ന ഒരു അവസ്ഥയിലേക്ക് എത്തുന്ന ഒരു സന്ദർഭം ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നുള്ളതാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അങ്ങനെ സംഭവിക്കുന്നത് വളരെ വേദനാജനകമാണ്. കാരണം ഒരുതരത്തിലും കല്ലേ കിഡ്നിയെ നശിപ്പിക്കുവാൻ എത്തിച്ചേരാൻ പാടില്ലാത്തതാണ്.
ശരീരത്തിലെ രാസ പ്രവർത്തനങ്ങൾ മൂലം ഉണ്ടാകുന്ന മാലിന്യങ്ങളെ പുറം തള്ളുക എന്നുള്ളതാണ് കിഡ്നിയുടെ ധർമ്മം. അതുമൂലമുണ്ടാകുന്ന ലവണങ്ങൾ വെള്ളത്തിൽ അലിയിച്ച് മൂത്രമായി പുറത്തുവിടുന്നു. ഈ ലവണങ്ങളുടെ ആധിക്യമോ അതല്ലെങ്കിൽ വെള്ളത്തിന്റെ കുറവുകൊണ്ട് ഈ ലവണങ്ങൾ ക്രിസ്റ്റൽ ഐസ് ചെയ്യുകയും അതല്ലെങ്കിൽ പരലുകൾ ആവുകയും അവ തമ്മിൽ യോജിച്ച ചെറിയ ചെറിയ തരികൾ ആവുകയും ചെയ്യുന്നു. ഈ തരികൾ ക്രമേണ വലുതായി കല്ല് ആയി തീരുകയാണ് ചെയ്യുന്നത്.

shares