നാലു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയെ പോലീസ് പിടികൂടി. കുഞ്ഞിനെ ഉപേക്ഷിക്കാൻ ഉണ്ടായ കാരണം കേട്ട് പോലീസ് ഞെട്ടി. നാലു ദിവസം പ്രായമുള്ള കുട്ടിയെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ. കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റരിയ ജീവനക്കാരിയായ 21 വയസ്സുകാരിയെയാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിലെ ആശുപത്രിയിൽ പ്രസവത്തിനുശേഷം കോഴിക്കോട് എത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു. കുഞ്ഞിന്റെ പിതാവും വിമാനത്താവളത്തിലെ ജീവനക്കാരനാണ് എന്ന് പോലീസ് സൂചിപ്പിച്ചു. തിരുവണ്ണൂർ മനാലിലെ പള്ളിക്ക് മുന്നിൽ കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
പള്ളിയുടെ പടിക്കെട്ടിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. പള്ളിയുടെ മുറ്റത്ത് ചെരുപ്പുകൾ സൂക്ഷിക്കുന്ന സൈഡിൽ ആയിരുന്നു കുഞ്ഞിനെ കിടത്തിയിരുന്നത്. കുഞ്ഞിനെ ഉപേക്ഷിക്കുമ്പോൾ പുതപ്പിന് കത്ത് നീല പേനകൊണ്ട് എഴുതിയ ഒരു കത്ത് കൂടി ഉണ്ടായിരുന്നു. ഈ കുഞ്ഞിന് നിങ്ങൾ ഇഷ്ടമുള്ള പേരിടണം.അള്ളാഹു തന്നതാണ് എന്ന് കരുതി നിങ്ങൾ ഇതിനെ നോക്കണം. ഞങ്ങൾക്ക് തന്നത് അള്ളാഹുവിനെ തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് പോളിയോ വാക്സിനും ബിസിജിയും ഹെൽപ്പറ്റൈറ്റിസ് ഡി വൺ വാക്സിനും കൊടുക്കണം. പള്ളിയുടെ മുറ്റത്ത് ചെരുപ്പുകൾ സൂക്ഷിക്കുന്ന സ്ഥലത്തായിരുന്നു കുഞ്ഞിനെ കിടത്തിയിരുന്നത്. രാവിലെ 6 45 ന് മദ്രസ കഴിഞ്ഞു കുട്ടികൾ പിരിയുമ്പോൾ ഇവിടെ കുഞ്ഞിനെ കണ്ടിരുന്നില്ല. എട്ടു മുപ്പതിന് തൊട്ടടുത്തുള്ള പ്രൈമറി സ്കൂളിലേക്ക് വിദ്യാർഥികളുമായി ഓട്ടോ വന്നു. ഇതിൽ വന്ന കുട്ടികളാണ് കുഞ്ഞിനെ കണ്ടത്.
വനിതാ പോലീസും ശിശുക്ഷേമസമിതി സംഘവും എത്തി കുഞ്ഞിനെ ഏറ്റെടുത്തു. തുടർന്ന് കുഞ്ഞിനെ കോട്ടപ്പറമ്പ് ജില്ല ശിശു ആശുപത്രിയിലേക്ക് എത്തിച്ചു. 2.7 കിലോഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയായ ആണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞിരുന്നു. പൊക്കിൾ കൊടിയിൽ ടാഗ് കെട്ടിയിരുന്ന അതിനാൽ ഏതോ ആശുപത്രിയിലാണ് പ്രസവം നടന്നത് എന്ന് അധികൃതർ പറഞ്ഞു.

തുടർന്നാണ് പോലീസ് അന്വേഷിച്ചത് ഈ അന്വേഷണത്തിൽ അമ്മയെ കണ്ടെത്തുകയും ചെയ്തു. ഉടനെ ഡിഎൻഎ ടെസ്റ്റുകൾ നടത്തി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.എന്നാൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ ഉണ്ടായ കാര്യം ആ അമ്മ പറഞ്ഞത് ഇങ്ങനെ, കുഞ്ഞിനെ ഉപേക്ഷിക്കണമെന്ന് തനിക്ക് ഒട്ടും മനസ്സ് ഉണ്ടായിരുന്നില്ല. പക്ഷേ തന്റെ സാഹചര്യമാണ് അതിന് വഴിയൊരുക്കിയത്.തനിക്ക് ഇനി ഒരിക്കലും കുഞ്ഞുമായി മുന്നോട്ടു ജീവിക്കാൻ കഴിയില്ല എന്ന ബോധ്യം ആയതുകൊണ്ട് മാത്രമാണ് കുഞ്ഞിനെ താൻ അവിടെ ഉപേക്ഷിച്ചത് എന്ന് ഈ അമ്മ കരഞ്ഞുകൊണ്ട് പറയുന്നു. തന്റെ സാഹചര്യം അനുസരിച്ചാണ് താൻ ഇങ്ങനെയൊരു കടുംകൈ ചെയ്തത്. തന്നോട് എല്ലാവരും പൊറുക്കണം അള്ളാഹു തന്നോട് പൊറുക്കട്ടെ. ഒരിക്കലും തന്റെ മകൾ ഇത് അറിയരുത് അവൾ എവിടെയെങ്കിലും സ്വസ്ഥമായി ജീവിക്കട്ടെ. അവൾക്ക് നല്ലൊരു ഭാവി തന്നെ ലഭിക്കും. അവൾ ഒരു തെറ്റും ചെയ്തിട്ടില്ല എല്ലാ തെറ്റുകളും ചെയ്തത് ഞാനാണ്. ഒരു അമ്മ എന്ന നിലയിൽ ഇപ്പോഴും എന്റെ ഹൃദയം തേങ്ങുകയാണ്. എങ്ങനെ മുന്നോട്ടു ജീവിക്കും എന്ന് എനിക്ക് അറിയില്ല. നാലു ദിവസം അവളെ കണ്ട് കൊതി തീർന്നില്ല.എന്നാലും ഇങ്ങനെ ഒരു കടുംകൈ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് എന്താണെന്ന് തനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. എങ്കിലും തനിക്ക് ഒരിക്കലും അവർക്ക് നല്ലൊരു ജീവിതം നൽകാൻ കഴിയില്ല. അതുകൊണ്ടുമാത്രമാണ് തനിക്ക് തന്റെ കുഞ്ഞിനെ അവിടെ ഉപേക്ഷിക്കേണ്ടി വന്നത്. എന്റെ ഈ അവസ്ഥ മനസ്സിലാക്കി ഏതെങ്കിലും സുമനസ്സുകൾ അവൾക്ക് നല്ലൊരു ജീവിതം നൽകട്ടെ എന്നും ഈ അമ്മ വിതുമ്പിക്കൊണ്ട് പോലീസിനോട് പറഞ്ഞു.

shares