തെക്കൻ മെക്സിക്കോയിൽ നിന്നും മധ്യ അമേരിക്കയിൽ നിന്നും ഉത്ഭവിച്ച, കാരിക്കേസി കുടുംബത്തിൽ നിന്നുള്ള പഴമാണ് പപ്പായ. ഈ പഴം ധാരാളം ആരോഗ്യപരവും ചർമ്മ സംബന്ധവുമായ ഗുണങ്ങളും നൽകുന്നു. പ്രായമാകൽ പ്രക്രിയയോട് പോരാടാനും ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ആരോഗ്യകരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കാനും മലബന്ധം ഭേദമാക്കാനും ഇതിന് കഴിയും. ഈ പഴത്തിൽ ധാതുക്കൾ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.പപ്പായയുടെ പതിവ് ഉപഭോഗം മൊത്തത്തിലുള്ള ആരോഗ്യകരമായ ശരീരത്തിന് നിങ്ങൾക്ക് അനുഗ്രഹമാകും. എന്നാൽ, പപ്പായയുടെ അമിത ഉപഭോഗം നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും
പപ്പായ വിഷമായി പ്രവർത്തിക്കുന്ന ചില അവസരങ്ങൾ ഉണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുന്നവർ ആണോ നിങ്ങൾ എന്നാൽ ഇനി പപ്പായ കഴിച്ചു ബി പി യുടെ മരുന്ന് കഴിച്ചാൽ അത് ബിപി വളരെ കുറക്കാനുള്ള സാധ്യത കാണുന്നുണ്ട്. ഇത് ആരോഗ്യത്തിന് വളരെ ദോഷകരമാണ്. ചിലപ്പോൾ മരണം വരെ സംഭവിക്കാനുള്ള സാധ്യതയാണ് കാണിക്കുന്നത്.പുരുഷന്റെ പ്രത്യുൽപാദനശേഷി കുറയ്ക്കാൻ കാരണമാകുന്ന ഒന്നാണ് പപ്പായ. ഇത് ബീജത്തിന്റെ അളവ് കുറയ്ക്കുകയും ഇത് ബീജത്തിന്റെ ചലനത്തെ ബാധിക്കുകയും ചെയ്യുന്നു. പപ്പായയിൽ   ഉള്ള അലർജി പലപ്പോഴും പലരിലും ആരോഗ്യസംബന്ധമായ പല പ്രശ്നങ്ങളും ഉണ്ടാകുന്നു. പപ്പായയിൽ ഉള്ള ഒരു സംഭവമാണ് ഈ അലർജിക്ക് കാരണമാകുന്നത്.അബോർഷന് കാരണമാകുന്ന ഘടകങ്ങളും പപ്പായയിൽ ഉണ്ട്. ഇത് കുഞ്ഞിനും അമ്മയ്ക്കും ഒരുപോലെ തന്നെ ദോഷമുണ്ടാക്കും. അതുകൊണ്ട് തന്നെ ദിവസവും പപ്പായ കഴിക്കുന്നത് ശീലമുണ്ടെങ്കിൽ അത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

shares