ഈച്ച ശല്യം പൊതുവെ ഒട്ടുമിക്ക എല്ലാ വീടുകളിലെയും ഒരു പ്രശ്നം ആണ്.വെള്ളത്തിൽ കൂടിയും ആഹാരപദാർഥങ്ങളിൽ കൂടിയും പകരുന്ന വിവിധയിനം രോഗാണുക്കളുടെ അണുക്കളെ വ്യാപിപ്പിക്കുന്നതിന് ഈച്ചകൾക്ക് വളരെയധികം പങ്കുണ്ട്.വയറിളക്കം പിള്ളവാദം ടൈഫോയ്ഡ് അതിസാരം,കോളറ,വയറുകടി,മഞ്ഞപ്പിത്തം എന്നിവയുടെ രോഗാണുക്കൾ ഈച്ചകൾ വഴിയാണ് വ്യാപിക്കുന്നത്.നിരുപദ്രവകാരിയെന്ന് ഒരു കാലത്ത് കണക്കാക്കിയിരുന്ന ഈച്ചകൾ രോഗം പകർത്തുന്നതിൽ പങ്കുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് സൂഷ്മ ദർശിനിയുടെ ആവിര്ഭാവത്തോടെയാണ്.ഈച്ചയുടെ ശരീരവും കാലുകളും രോമാവൃതമാണ്.കാലിന്‍റെ അഗ്രത്തുള്ള ഉരുണ്ട മൃദുവസ്തുവും അതിന് നടുവിലുള്ള പൊള്ളയായ രോമവും അതിനോട് ബന്ധപ്പെട്ട് കാണുന്ന ഒട്ടുന്ന ഒരു ദ്രാവകവും രോഗാണുക്കളെ യാന്ത്രികമായി പരത്താൻ സഹായിക്കുന്നു. ഈച്ച ആഹാര സാധനങ്ങളിൽ രോഗാണുക്കളുമായി വന്നിരിക്കുകയും അവയെ നിക്ഷേപിക്കുകയും ചെയ്യുന്നു ഇതുകൂടാതെ ഈച്ചയുടെ ശർദി വിസർജ്യങ്ങൾ എന്നിവയും രോഗവ്യാപനം സാധാരണമാക്കുന്നു.
ഇവയ്ക്കു രോഗാണുക്കളെ വ്യാപിപ്പിക്കുന്നതിനെപ്പറ്റിയുള്ള നിരവധി പഠനങ്ങൾ നടന്ന് ഒരു സംഘം ഗവേഷകർ എട്ട് ഈച്ചകളെ പിടിച്ച് അവയിൽ രോഗാണുക്കളെ പ്രവേശിപ്പിച്ച ശേഷം രോഗാണു വിമുക്തമായ ആഹാര പതാര്‍ത്ഥങ്ങളിലേയ്ക്ക് വിട്ടു പതിനഞ്ചു മിനിറ്റുകൾക്കുള്ളിൽ 7000 രോഗാണുക്കൾ ആഹാരപദാര്ഥങ്ങളിൽ നിന്നും ലഭ്യമായി. അഞ്ചു മണിക്കൂർ കഴിയുമ്പോളേക്കും 35 ലക്ഷമായി ഉയർന്നു.ഈച്ചകൾ അവയുടെ കാലുകൾ വഴി മാത്രമല്ല രോഗാണുക്കൾ പരത്തുന്നത്.ആഹാര പദാർഥങ്ങൾ ശേഖരിക്കുന്ന ഒരു സഞ്ചി മിക്ക ഈച്ചകളുടെയും ശരീരത്തിൽ കാണാറുണ്ട്.

വായ്ക്കടിയിലുള്ള ഈ സഞ്ചിയിൽ നിന്ന് പിന്നീട് ആഹാരപദാർത്ഥങ്ങലെ ഉദരത്തിലേക്ക് മാറ്റുന്നു.ഈ പ്രക്രിയയിൽ രോഗാണുസംമിശ്രമായ അല്പം ആഹാരപദാർത്ഥത്തെ വെളിയിൽ തള്ളുന്നു.ഇതുവഴിയും രോഗങ്ങൾ വ്യാപിക്കാറുണ്ടെന്നും പരീക്ഷങ്ങളിൽ നിന്ന് തെളിഞ്ഞിട്ടുണ്ട്.ജൂൺ ജൂലൈ മാസങ്ങളിൽ ഈച്ച ശല്യം വളരെ കൂടുതലാണ്. ഈച്ചയെ വീട്ടിൽ നിന്നും അകറ്റി നിർത്താനുള്ള മാർഗങ്ങൾ അറിയാം.അതിനായി ആദ്യം ചെയ്യാവുന്ന ഒരു മാർഗം കർപ്പൂരം ഒരു പത്രത്തിലെടുത്ത് കത്തിക്കുക എന്നതാണ്.വിനാഗിരിയെടുത്ത് കുറച്ച് വെള്ളത്തിൽ കലക്കി തിളപ്പിച്ച് ഈച്ചശല്യമുള്ള സ്ഥലങ്ങളിൽ വെച്ചാലും മതി.പിന്നെ ഇഞ്ചിപ്പുല്ല് ചെറുതായി അറിഞ്ഞ ശേഷം തിളപ്പിച്ച വെള്ളം ഈച്ച ശല്യമുള്ളിടത്ത് തളിച്ചാൽ മതി.അല്ലെങ്കിൽ പുൽത്തൈലം വാങ്ങി വെള്ളത്തിൽ കലർത്തി മേശയിലും ഈച്ച വന്നിരിക്കാൻ സാധ്യതയുള്ളിടത്തും തുടച്ചാൽ മതി.ഈച്ച കെണിയൊരുക്കാനായി ഒരു ബോട്ടിൽ എടുക്കുക ബോറട്ടിലിൽ ശർക്കരയും വെള്ളവും കൂടെയുള്ള മിശ്രിതം ഒഴിക്കുക.ശർക്കരയുടെ മണം വന്ന് ഈച്ചകൾ അതിൽ വീണോളും.വീട്ടിൽ തുളസി നട്ടുപിടിപ്പിക്കുന്നതും ഈച്ചയുടെ ശല്യം കുറയ്ക്കും.വെള്ളത്തിൽ നാരങ്ങാ നീര് മിക്സ് ചെയ്ത് ഡൈനിങ് ടേബിളിൽ ഒക്കെ തുടയ്ക്കുകയെണെങ്കിൽ ഈച്ചയുടെ ശല്യം പരമാവധി കുറഞ്ഞ് കിട്ടും.അതുപോലെ ഗ്രാമ്പു ചെറുനാരങ്ങാ മുറിച്ച് അതിൽ കുത്തിവെക്കുകയാണെങ്കിൽ ഈച്ച കൊതുക് എന്നിവയെയൊക്കെ തടയാം.

shares