മുരിങ്ങയിലയിൽ   അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ഒരുപാട്  ഉണ്ട്.
ഈ മുരിങ്ങയിലയിൽ ഒരുപാട് സത്തുക്കൾ അടങ്ങിയിട്ടുണ്ട്. അപ്പോൾ ആദ്യം തന്നെ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് പറഞ്ഞു തരാം. മുരിങ്ങ ഇല ആണ് ആദ്യമേ എടുക്കേണ്ടത്. ഇത് എടുക്കേണ്ട അളവ് എന്ന് പറയുന്നത് നമ്മുടെ ഒരു കൈപ്പിടി അളവിൽ അത്രയ്ക്കും മുരിങ്ങയില എടുക്കണം . അതായത് ഇതിന്റെ ഇലകൾ ഒക്കെ നുള്ളി എടുത്തു കഴിഞ്ഞാൽ ഒരു കൈപ്പിടി യുടെ അളവിൽ നിങ്ങൾക്ക് കിട്ടും.
അത് ഒരു നേരത്തെ ജ്യൂസ് ആണ്. ഇനി നമുക്ക് ഇല ആയിട്ട് ഓരോന്ന് ഓരോന്ന് ആയിട്ട് ഉരിഞ്ഞ് എടുക്കാം. ഈ മുരിങ്ങയില നമ്മൾ ജൂസ് ആയിട്ട് കുടിക്കുമ്പോൾ നമ്മൾ വേവിച്ചിട്ട് അല്ലല്ലോ കുടിക്കുന്നത്. ഫ്രഷ് ആയിട്ട് തന്നെ ജ്യൂസ് ആക്കി ആണല്ലോ ചെയ്യുന്നത്. അപ്പൊ തന്നെ നമ്മുടെ ശരീരത്തിൽ മുഴുവൻ ആയിട്ടുള്ള ഗുണമാണ് കിട്ടുക.

വേവിച്ചു കഴിക്കുന്നതിനേക്കാൾ നല്ലത് വേവിക്കാതെ കഴിക്കുമ്പോഴാണ് അങ്ങനെ കഴിക്കുമ്പോഴാണ് നമുക്ക് അതിന്റെ മുഴുവൻ ആയിട്ടുള്ള സ്വത്തുക്കൾ കിട്ടുക. അതേപോലെ തന്നെ നമ്മളിങ്ങനെ കുടിക്കുകയാണ് എന്ന് ഉണ്ടെങ്കിൽ മെറ്റാബോളിസം ലെവൽ നന്നായിട്ട് ഇന്ക്രീസ് ആവും. ഇത് നമ്മുടെ ശരീരത്തിൽ അടങ്ങിയിട്ടുള്ള ഫാറ്റ് ഒക്കെ ബെൻ ആവാൻ നന്നായി തന്നെ സഹായിക്കും.ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ മുരിങ്ങയില സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവക്കു പുറമെ ഉയര്‍ന്ന അളവിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ മറവിരോ​ഗം വരാതിരിക്കാൻ സഹായിക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താൻ ഏറ്റവും മികച്ചതാണ് മുരിങ്ങയില. ഇരുമ്പിന്റെയും ഫോസ്ഫറസിന്റെയും അംശം ധാരാളമായി മുരിങ്ങയിലയിലുണ്ട്. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ശക്തി നല്‍കുന്നു. മുരിങ്ങക്കാ പതിവായി ഉപയോഗിക്കുന്നത് ദഹനപ്രശ്നങ്ങളെ അകറ്റും. മുരിങ്ങയിലയിലും മുരിങ്ങക്കായിലും അടങ്ങിയ ബികോംപ്ലക്സ് ജീവകങ്ങളായ നിയാക്സിൻ, റൈബോഫ്ലേവിൻ, ഫോളിക് ആസിഡ്, പിരിഡോക്സിൻ എന്നിവയാണു ദഹനത്തിനു സഹായിക്കുന്നത്. അന്നജം, മാംസ്യം, കൊഴുപ്പുകൾ ഇവയെ വിഘടിപ്പിച്ച് ലഘു രൂപത്തിൽ ആക്കുന്ന പ്രക്രിയയെ ഈ ജീവകങ്ങൾ നിയന്ത്രിക്കുന്നു.

shares