മലയാളികൾക് ഏറെ  പ്രിയപ്പെട്ട നടനും  മിമിക്രി കലാകാരൻ കൂടിയായ കൊല്ലം സുധി.മിനിസ്‌ക്രീനിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾ ആണ് സുധി പ്രേക്ഷകർക്കായി സമ്മാനിക്കുന്നത്. മികച്ച കോമഡി നമ്പറുകളുമായി മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ ജേതാവുമായിരുന്നു സുധിയും ടീമും. പിന്നീട് ഒട്ടേറെ അവസരങ്ങൾ സുധിയെ തേടി എത്തി. പിന്നീട് സിനിമയിലും സജീവമായി. ഇപ്പോൾ സുധി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരിപാടികളില്‍ ഒന്നായ ഫ്ലവേഴ്സിലെ സ്റ്റാര്‍ മാജികിലെ മത്സരാര്‍ഥി കൂടിയാണ്. അടുത്തിടെ ഷോയിൽ തന്‍റെ കുടുംബത്തെക്കുറിച്ച് സുധി നടത്തിയ തുറന്നുപറച്ചില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഭാര്യയെയും മക്കളെയും സ്റ്റാര്‍ മാജിക്കിന്‍റെ വേദിയില്‍ എത്തിച്ചിരിക്കുകയാണ്.രേണു എന്നാണ് ഭാര്യയുടെ പേര്.രണ്ട് ആൺ മക്കളാണ് സുധിക്ക്‌. രാഹുലും റിഥുലും. ആദ്യ ഭാര്യയിലെ മകനാണ് രാഹുൽ. കിച്ചു വെന്നാണ് രാഹുലിനെ വീട്ടിൽ വിളിക്കുന്ന ചെല്ലപ്പേര്.ആദ്യ ബന്ധത്തിലെ മകനാണ് രാഹുൽ എന്നു പറയുന്നത് രേണുവിന് ഇഷ്ടമല്ല.രാഹുൽ തന്‍റെ മൂത്തമകൻ ആണെന്നാണ് രേണു പറയുന്നതെന്നാണ് സുധി പറഞ്ഞത്.

കോമഡി സ്കിറ്റുകൾ കണ്ടിട്ടാണ് സുധിയോട് ഇഷ്ടം തോന്നിയത്. ജഗദീഷേട്ടനെ ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്‍റെ മുഖച്ഛായ ഉള്ള ഒരാളെ കണ്ടപ്പോൾ ഇഷ്ടമായി. അങ്ങനെ സ്നേഹിച്ചു. ആ സ്നേഹം പിന്നെ വിവാഹത്തിലെത്തി. സുധി ചേട്ടൻ നല്ലൊരു കൂട്ടുകാരനാണ്. നല്ലൊരു ഭർത്താവും നല്ലൊരു അച്ഛനുമാണ് അതാണ് സുധി ചേട്ടനിൽ ഇഷ്ടപ്പെട്ട ക്വാളിറ്റി, രേണു പറഞ്ഞു.ആദ്യം വിവാഹത്തോട് തന്റെ വീട്ടുകാർക്ക്‌ എതിപ്പ് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തന്നേക്കാൾ കാര്യമാണ് സുധിയെയും കിച്ചുവിനെയും രേണു പറഞ്ഞു.ഏവിയേഷൻ കഴിഞ്ഞതാണ് രേണു. എയർ ഇന്ത്യയിൽ വർക്ക് ചെയ്തിട്ടുണ്ട്. ബാംഗ്ലൂർ തിരുവനന്തപുരം എയർപോർട്ടുകളിലും വർക്ക് ചെയ്തിട്ടുണ്ട്.രേണുവിന്‍റെ ആദ്യ വിവാഹമാണിത്.

കുറേ പരിപാടികളൊക്കെ വന്ന സമയത്ത് വീടും പറമ്പും വാങ്ങാനിരിക്കുകയായിരുന്നു.അവർക്ക് അഡ്വാൻസ് പൈസയും കൊടുത്തു. എന്നാൽ കോവിഡും ലോക് ഡൗണും കാരണം ഒരുപാട് പരിപാടികൾ നഷ്ടമായി. അതുകൊണ്ടുതന്നെ വീടിന്‍റെ ബാക്കി പണം കൊടുക്കാനും സാധിച്ചിട്ടില്ല. അഡ്വാൻസ് കൊടുത്ത തുക പോലും തിരിച്ചു കിട്ടാത്ത അവസ്ഥയിലാണിപ്പോൾ.കൈ കുഞ്ഞായിരുന്ന മോനെയും കൊണ്ടാണ് സ്റ്റേജ് ഷോകളിൽ പോയിരുന്നത് എന്ന് സുധി പറഞ്ഞപ്പോൾ അച്ഛന്‍റെ പരിപാടിക്ക് കര്‍ട്ടന്‍ പിടിക്കാന്‍ പോവുന്നതൊക്കെ തനിക്ക് ഓര്‍മ്മയുണ്ടെന്നാണ് കിച്ചു പറഞ്ഞത്.

shares