വളരെ എളുപ്പം കാര്യങ്ങൾ  ഷയര്‍ ചെയ്യുവാനായിട്ട് സാധിക്കുന്ന ഒരു ആപ്ലികേഷനാണ് വാട്‌സാപ്പ്. എന്നാല്‍ നമ്മള്‍ കാണിക്കുന്ന എടുത്തു ചാട്ടം മൂലം വാട്സ്ആപ്പ് ഇൽ നിന്ന് പല രീതിക് ഉള്ള പണികളും ലഭിക്കാം. എല്ലാ മേഖലയിലെയും പോലെ ഹാകിംഗ് ഇപ്പോൾ ഒരു പ്രൊഫഷൻ ആക്കുന്ന ചിലരുണ്ട്. അതിൽ ചിലർ തെറ്റായ രീതിയിൽ ഹാക്കിങ് ഉപയോഗിക്കുന്നു. നമ്മൾ ഒന്ന് സൂക്ഷിച്ചില്ലെങ്കിൽ നമ്മുടെ വാട്സ്ആപ്പ്  അക്കൗണ്ട് തട്ടിപ്പുകാര്‍ കൊണ്ടുപോകും.തട്ടിപ്പുകാരില്‍ നിന്നും അക്കൗണ്ട് എങ്ങനെ സുരക്ഷിതമാക്കാം എന്നുനോക്കാം.

പല രീതിയിലും തട്ടിപ്പുകാർ നമ്മുടെ അക്കൗണ്ട് തട്ടി എടുക്കാൻ നോക്കും. അതിൽ ഇപ്പോൾ ഒരു പ്രധാന വഴി ആണ് OTP തന്ത്രങ്ങൾ ഉപയോഗിച്ചുട്ടുള്ളത്. ഇതു വഴി നമ്മുടെ അക്കൗണ്ടിലെ ഡാറ്റകള്‍ വളരെ എളുപ്പത്തിൽ അവർ  തട്ടിയെടുക്കുന്നു. നമുക്ക് പരിജയമുള്ള നമ്പറില്‍ നിന്നും സന്ദേശം ലഭിക്കുകയും തുടർന്ന്  തട്ടിപ്പുകാര്‍ ഒരു ഓടിപ്പി നമ്പര്‍ ആവശ്യപെടും അതു നിങ്ങളുടെ നമ്പറിലേക്ക് തെറ്റായി അയച്ചു എന്നാവും തട്ടിപ്പുസംഘം പറയുക . പരിചയമില്ലാത്ത നമ്പറിൽ നിന്നുള്ള മെസ്സേജ്കൾക്ക്  റിപ്ലൈ കൊടുക്കാതിരുകിക്കാനും ശ്രെദ്ധിക്കണം.
ഇവരോട് കഴിവതും സംസാരത്തിൽ ഏർപ്പെടാതെ ഇരിക്കുന്നത് ആവും നല്ലത്.
തട്ടിപ്പുകാരില്‍ നിന്നും നമ്മുടെ അക്കൗണ്ട് എങ്ങനെ സുരക്ഷിതമാക്കാം എന്നു നോക്കാം വാട്‌സാപ്പ് തുറന്നതിന് ശേഷം മുകളില്‍ വലതു വശത്തുള്ള മൂന്ന് ഡോട്ടുകള്‍ അമര്‍ത്തി സെറ്റിങ്സ്  ഓപ്ഷനില്‍ നിന്നും അക്കൗണ്ട് സെല്കറ്റ് ചെയ്യുക.
തുടര്‍ന്ന് നിങ്ങള്‍ two step  വെരിഫിക്കേഷനില്‍ അമര്‍ത്തിയാല്‍ അവിടെ ഇനേബിള്‍ ഓപ്ഷന്‍ ലഭിക്കും തുടര്‍ന്ന ആറക്ക പിന്‍ നല്‍കുക രണ്ട് തവണ പിന്‍ നമ്പര്‍ നല്‍കണം കൂടാതെ നിങ്ങളുടെ ഇ മെയില്‍ കൂടി  നല്‍കുക. ഇങ്ങനെ നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ട് സുരക്ഷിതമാക്കാം.

shares