ഹരിശ്രീ അശോകന്റെ മകനായ അർജുൻ അശോകൻ യുവ താരങ്ങളിൽ ശ്രദ്ധേയനാണ്.  അച്ഛന് പിന്നാലെയായാണ് മകനും സിനിമയിലേക്കെത്തിയത്. ഓർകുട് ഒരു ഓർമ കൂട് എന്ന ചിത്രത്തിലൂടെ 2012 ഇൽ ആണ് സിനിമ പ്രവേശനം നടത്തിയത്. ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി സിനിമകളിലൂടെ ശ്രദ്ധേയ വേഷങ്ങൾ അർജുൻ അവതരിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. പറവ, ബിടെക്, മന്ദാരം, ജൂണ്‍ എന്നീ ചിത്രങ്ങളിലൂടെ കുറഞ്ഞ കാലയളവിനുള്ളിലാണ് മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം അര്‍ജ്ജുന്‍ ഉണ്ടാക്കിയത്.

ഇപ്പോൾ താനൊരു അച്ഛനായ സന്തോഷം പങ്കുവയ്ക്കുകയാണ് അർജുൻ.
താനൊരു അച്ഛനായതിന്‍റെ സന്തോഷം സോഷ്യൽ മീഡിയയ വഴി  പങ്കുവെച്ചിരിക്കുകയാണ് താരം.സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഈ വിശേഷം വൈറലായി മാറിയത്. 2018 ഡിസംബർ 2 ഇന്‌ ആയിരുന്നു  തരത്തിന്റെ കല്യാണം. ഭാര്യ  എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേഷ് ആണ്. ‘ഞങ്ങളുടെ രാജകുമാരി എത്തി, അച്ഛന്‍റെ പെണ്‍കുട്ടി, അമ്മയുടെ ലോകം’, എന്നാണ് താരം കുറിച്ചിരിക്കുന്നത്. ആശംസകൾ നേർന്ന് ആരാധകരും താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.

shares