മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളായ ദിലീപും കാവ്യാ മാധവനും ഒന്നിച്ചിട്ട് ഇന്നേക് നാലു വർഷം തികയുന്നു. മലയത്തിന്റെ ഭാഗ്യ ജോഡികൾ എന്നും ഇവർക്കു വിളിപ്പേരുണ്ട്. ഇവർ ഇരുവരും ആദ്യമായി ചേർന്ന് അഭിനയിച്ച സിനിമ ചന്ദ്രനുദിക്കുന്ന ദിക്കിൽ ആയിരുന്നു. ഇവർ ചേർന്ന് അഭിനയിച്ച ഏകദേശം എല്ലാ സിനിമകളും വൻ വിജയം ആയതോടെയാണ് മലയാളത്തിന്റെ ഭാഗ്യ  ജോഡികളായി മാറിയത്. വിവാഹത്തിന് ശേഷം കാവ്യ വെള്ളിത്തിരയിൽ നിന്ന് ബ്രേക്ക്‌ എടുക്കുകയായിരുന്നു. ആരാധകർ എപ്പോഴും ആഗ്രഹിക്കുന്ന കാര്യമാണ് കാവ്യ യുടെ തിരിച്ചു വരവിന്.
ഈ ആഗ്രഹം പലപ്പോഴും ആരാധകർ ദിലിപിനോടും ചോദിച്ചിരുന്നു. തന്റെ ഭാര്യ അഭിനയിക്കുന്നതിൽ തനിക് യാധൊരു വിധ പ്രശ്നവും ഇല്ല എന്നായിരുന്നു തരത്തിന്റെ മറുപടി.

നിരവധി ആരാധകർ താര ദമ്പദികൾക് ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. ഇവർ രണ്ട് പേരും ചേർന്ന് അഭിനയിച്ച സിനിമകളുടെ  രംഗങ്ങൾ ചേർത്ത ചെറു വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇന്ന് വൈറൽ ആണ്.
‌രണ്ട് പേരുടെയും ആദ്യ വിവാഹ മോചനത്തിന് കാരണം ഇവർ തമ്മിലുള്ള പ്രണയം ആണെന്നും ഒരു വാർത്ത ചിലർ പറയുന്നുണ്ട്. ഗോസിപ്പുകൾക് എതിരെ അന്നും ഇന്നും ഇവർ പ്രതികരിക്കാറില്ലായിരുന്നു. ദിലീപും മഞ്ജു വാര്യറും ആയി പിരിയാൻ ഉള്ള കാരണം കാവ്യ അല്ല എന്നും ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. 2016 നവംബർ 25 ഇന് ആയിരുന്നു ദിലീപും കാവ്യയും വിവാഹിതർ ആയത്. സിനിമ മേഖലയിലെ ഒരുപാട് പ്രമുഖർ കല്യാണത്തിന് പങ്കെടുത്തിരുന്നു.

shares