പച്ചക്കറികളിൽ നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് സവാള.  സവാള ഉപയോഗിക്കാത്ത വീടുകൾ ഉണ്ടാകില്ല. സാധാരണയായി സവാളയുടെ തോൽ  നമ്മൾ കളയാറാണ്  പതിവ്.  എന്നാൽ ഇനിമുതൽ കളയാൻ വരട്ടെ ഉള്ളി തോൽ കൊണ്ട് നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഉപയോഗങ്ങളുണ്ട്.  ഉള്ളിത്തൊലി ആദ്യപള്ളി സ്വാഭാവികമായും നമ്മൾ എല്ലാവരും കളയുക തന്നെയാണ് ചെയ്യുന്നത്.ഉള്ളി നമ്മളെ എല്ലാവരെയും അല്പം കരയിപ്പിക്കും എങ്കിലും ഉള്ളിയുടെ ആരോഗ്യഗുണങ്ങൾ ചില്ലറയല്ല. ആന്റി ഓക്സിടിന്റെ പവർഹൗസ് ഒന്നും ഉള്ളിക്ക് വിളിപ്പേരുണ്ട്.

ഇനിമുതൽ ഉള്ളിത്തൊലി ഒരു കാരണവശാലും കളയാൻ പാടില്ല. വെളുത്തുള്ളി സവാള ചെറിയ ഉള്ളി എന്നിവ ഏതും ആയിക്കോട്ടെ ഉള്ളി തോൽ കൊണ്ട് നിരവധി ഉപയോഗങ്ങളാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്. പ്രായമായവർക്ക് പൊതുവേ കണ്ടുവരുന്ന അസുഖമാണ് സന്ധിവേദന സന്ധിവേദനയ്ക്ക് ഉള്ളി തോൽ കൊണ്ട് പരിഹാരം നമുക്ക് ഉണ്ടാക്കാൻ കഴിയും. അതിനായി ഉള്ളി തോൽ ആദ്യം വെയിലത്ത് വച്ച് നന്നായി ഉണക്കി എടുക്കുക. നന്നായി ഉണങ്ങിയതിനുശേഷം ഒരു പേപ്പർ ബാഗ് ഉണ്ടാക്കി അതിന്റെ ഉള്ളിലേക്ക് നന്നായി നിറച്ച് കൊടുക്കുക എന്നിട്ട് ആ പേപ്പർ ബാഗിനെ എയർ ടൈറ്റ് ആയി തുന്നി എടുക്കുക.  ഇനി ഇതിനെ ഒരു ഫ്രൈ പാനിൽ വച്ച് നന്നായി ചൂടാക്കി എടുക്കുക.  നന്നായി ചൂടായ ശേഷം എവിടെയാണ് വേദന ഉള്ളത് എന്നുവച്ചാൽ അവിടേക്ക് ഈ ഉള്ളി തോൽ ബാഗ് നന്നായി അമർത്തിപ്പിടിക്കുക കുറച്ചുസമയം കഴിയുമ്പോൾ നല്ല രീതിക്ക് ആശ്വാസം ഉണ്ടാകും. അത് മാത്രമല്ല ചെടികൾക്കും ഏറ്റവും നല്ലൊരു വളമാണ് ഉള്ളി തോൽ. വെറുതെ ഉള്ളിത്തോൽ  മാത്രമായിട്ട് കാര്യമില്ല.  ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക അതിലേക്ക് ഉള്ളി തോൽ നിക്ഷേപിക്കുക എന്നിട്ട് നല്ലതുപോലെ ഇളക്കി കൊടുക്കുക. ഇനി ഇതിനെ നന്നായി വായുസഞ്ചാരം ഇല്ലാത്ത രീതിയിൽ അടച്ചു വച്ചിട്ട് ഒരു അഞ്ചോ ആറോ ദിവസം കഴിഞ്ഞ് എടുക്കുക. അഞ്ചോ ആറോ ദിവസം കഴിയുമ്പോൾ ഉള്ളി തോൽ ഒക്കെ നന്നായി അഴുകി വെള്ളത്തിൽ ചേർന്നിരിക്കും അരികിൽ ചേരാത്ത ആവശ്യങ്ങളെ മാറ്റി വെള്ളത്തിനെ  ഒന്നു നന്നായി അരിച്ചു കഴിഞ്ഞാൽ നല്ല ഉഗ്രൻ വളം റെഡി. ഇത് നമുക്ക് മുളകിന്റെയോ കറിവേപ്പിലയുടെയോ ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ നല്ല ഫലം തന്നെ കിട്ടും.

shares