നിമിഷ നേരം കൊണ്ട് പാകം ചെയ്യാനും കഴിക്കാനും കഴിയുന്ന ഒരു ഭക്ഷണമാണ് മാഗി. വാങ്ങി വീട്ടില്‍ കൊണ്ടുവന്നാല്‍ വെറും 2 മിനിറ്റ് കൊണ്ട്  ഇത് നമുക്ക് പാകം ചെയ്തു കഴിക്കാന്‍ സാധിക്കും എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടുന്ന രുചിയോട്  കൂടിയാണ് പാക്കറ്റില്‍ വരുന്ന ഈ മാഗി നൂഡിൽസിന്. എന്തുകൊണ്ടാണ് ഇത് മിനിറ്റുകൾ കൊണ്ട്  പാകം ചെയ്യാന്‍ കഴിയുന്നത്‌ എന്നു നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ മറ്റുള്ള ഭക്ഷണ സാധനങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമാക്കുന്ന എന്താണ് മാഗിക്ക് ഉള്ളത് എന്ന് പലരും ചിന്തിച്ചുകാണും എന്നാല്‍ പലരും ഇതിന്‍റെ പിന്നാലെ പോകാറില്ല എന്നതാണ് സത്യം. നമുക്ക് സമയമില്ലാത്ത  സാഹചര്യത്തില്‍ വളരെ  പെട്ടന്നു പാകം ചെയ്യാനും കഴിക്കാനും മാഗി എല്ലാവരും ഉപയോഗിക്കാറുണ്ട് വില കുറവും സമയ ലാഭവും  കാരണം ഈ സാഹചര്യങ്ങളില്‍ മറ്റൊന്നിനെ കുറിച്ചും നമ്മള്‍ ചിന്തിക്കില്ല. വളരെ  ചെറിയ പാക്കറ്റുകളില്‍ വരുന്ന ഇവ കഴിക്കാന്‍ ഇഷ്ടപ്പെടത്തവർ ചുരുക്കം. നമ്മള്‍ വീട്ടില്‍ നിന്നും പുറത്തുപോകുന്ന സമയത്ത് വിശന്നാല്‍ ഏറ്റവും എളുപ്പത്തില്‍ കഴിക്കാന്‍ കഴിയുന്ന ഒന്നാണിത് മാത്രമല്ല പുറത്തേക്കു യാത്ര പോകുമ്പോള്‍ ഇൻസ്റ്റന്റ് മാഗിയും വിപണിയിൽ ലഭ്യമാണ്.

നമ്മുടെ നാട്ടിലെ പെട്ടി കടകള്‍ മുതല്‍ വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വരെ മാഗി  ലഭ്യമാണ് . വളരെ പെട്ടന്ന് ഇത് നമുക്ക് പാകം ചെയ്യാന്‍ കഴിയുന്നത്‌ ഫാക്ടറിയില്‍ നിന്ന് തന്നെ ഇതിന്‍റെ നിര്‍മ്മാണ ഘട്ടത്തില്‍ അതിന്‍റെ തൊണ്ണൂറ് ശതമാനവും പാകം ചെയ്യുന്നതുകൊണ്ടാണ്. ഫാക്ടറിയിലെ നിര്‍മ്മാണം.പിന്നെ വരുന്ന പത്ത് ശതമാനമാണു നമ്മള്‍ വേവിക്കുന്നത്‌ അത് വളരെ എളുപ്പത്തില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം തന്നെയാണ്. മാഗി പെട്ടന്ന് പാകം ചെയ്യാന്‍ കഴിയുന്നത്‌ എന്തുകൊണ്ടാണ് എന്ന് പലര്‍ക്കും അറിയാത്തപോലെ ഇതില്‍ ഉള്‍പ്പെടുത്തുന്ന ചേരുവകള്‍ എന്തൊക്കെയാണ് എന്നും പലര്‍ക്കും അറിയില്ല.മാഗി നിര്‍മ്മാണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന അതായതു മാഗിയില്‍ ചേര്‍ക്കുന്ന പ്രധാന ചേരുവ മൈദ തന്നെയാണ്. ഇതുകൂടാതെ അതിന്റെ മസാലകൂട്ടും   മാഗിയില്‍ ചേര്‍ക്കുന്നുണ്ട് രുചി കൂടുതല്‍ ലഭിക്കാന്‍ മുളകും മറ്റു ചില ചേരുവകളും നമ്മള്‍ കഴിക്കുന്ന മാഗിയില്‍ അടങ്ങിയിരിക്കുന്നു.

shares