പഴയ കത്തി മൂർച്ച കൂട്ടുക എന്നത് ഒരു വലിയ ജോലി തന്നെ ആണ്.എന്നാൽ ഇതിന് വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്നതേ ഉള്ളൂ. ടെയ്‌ലറിങ് ചെയ്യുന്നവർക്ക് ഏറ്റവും കൂടുതൽ പണി കിട്ടുക കത്രികയ്‌ക്ക് മൂർച്ചയില്ലാതിരിക്കുമ്പോഴാണ്. ഈ അവസ്ഥയിൽ തുണി മുറിച്ചെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്.
കത്തി, കത്രിക എന്നിവ സ്വന്തമായി വീട്ടിൽ തന്നെ മൂർച്ച കൂട്ടിയാലോ.

എങ്ങനെ എന്ന് നമുക്ക് നോക്കാം.
ആദ്യമായി കത്രിക എങ്ങനെ മൂർച്ച കൂട്ടാം എന്ന് നോക്കാം. അതിനായി നമുക്ക് വേണ്ടത് ഒരു കഷ്ണം സാൻഡ് പേപ്പർ ആണ്. സാൻഡ് പേപ്പർ സുലഭമായി പെയിന്റ് കടകളിൽ നിന്നും അല്ലെങ്കിൽ ഹാർഡ് വെയർ കടകളിൽ നിന്നും പല അളവിലും ലഭിക്കുന്നതാണ്.
നമുക്ക് ചെറിയ ഒരു പീസ് മതി ആകും.
ഇനി എങ്ങനെ മൂർച്ച കൂട്ടാം എന്ന് നോകാം. അതിനായി എടുത്ത് വച്ച സാൻഡ് പേപ്പർ ഒരു കമ്പിയിലോ കത്തിയിലോ ചുറ്റി പശ ഒട്ടിച്ചു എടുക്കുക.
എന്നിട്ട് മൂർച്ച കൂട്ടാൻ ഉള്ള കത്രികയിൽ മൂർച്ച കൂട്ടാൻ ഉള്ള സ്ഥലത്ത്  കുറച്ചു വെള്ളം തളിച്ചതിനു ശേഷം നേരത്തെ ചുറ്റി വച്ച സാൻഡ് പേപ്പർ ഉപയോഗിച്ച് നന്നായി രാകി  മിനുക്കി എടുക്കണം.നല്ലത് പോലെ രാഖി കഴിയുമ്പോൾ ആ രാഖിയ സ്ഥലത്ത് മിനുസം ഉണ്ടവുന്നത് കാണാം.ഇനി നിസാരമായി തുണി കഷ്ണങ്ങൾ ഒക്കെ  മുറിച്ച് എടുകാം.  അടുത്തതായി വീട്ടിലെ കത്തി എങ്ങനെ മൂർച്ച കൂട്ടാം എന്ന് നോകാം. അതിനായി നമുക്ക് ഒരു Drilling machine ആവിശ്യം വരുന്നുണ്ട് . മെഷീന്റെ കറങ്ങുന്ന ഭാഗത്തായി ഒരു കഷ്ണം സാൻഡ് പേപ്പർ ചുറ്റി ഒട്ടിച്ചു കൊടുക്കണം. എന്നിട്ട് ഇത് കറങ്ങുമ്പോൾ മൂർച്ച കൂട്ടാൻ ഉള്ള കത്തി ഒട്ടിച്ച കറങ്ങുന്ന സാൻഡ് പേപ്പറിന്റെ അടുത്തായി വെച്ചു കൊടുക്കണം.കത്തിയുടെ മൂർച്ച കൂട്ടേണ്ട ഭാഗം നന്നായി രാകി  മിനുക്കി എടുക്കണം. ഇപ്പോൾ നിങ്ങൾക് ടെസ്റ്റ്‌ ചെയ്ത് നോക്കുമ്പോൾ വ്യത്യാസം മനസ്സിലാകുന്നതാണ്‌.

shares