പാചകം ചെയ്യുമ്പോൾ തെറ്റ് പറ്റാത്തവരായി ആരും തന്നെ കാണില്ല.പാചകം ചെയ്യുമ്പോൾ പലർക്കും ഏറ്റവുമധികം പറ്റുന്ന കയ്യബദ്ധമാണ് അല്പം ഉപ്പോ മുളകോ പുളിയോ ഒക്കെ കൂടിപ്പോവുക എന്നത്. എത്ര ശ്രദ്ധിച്ചാലും ചിലപ്പോൾ ഇത് അളവ് വിചാരിച്ചതിലും കൂടിപ്പോകും. കറികൾക്ക് ഉപ്പ് ഒക്കെ കൂടിയാൽ ആകെ കുഴപ്പത്തിലാക്കും. രുചി വ്യത്യസം മാത്രമല്ല, ആരും കഴിക്കുകയുമില്ല, അതിനാൽ ഉപ്പും മുളകും പുളിയും കൂടിയാൽ  പ്രയോഗിക്കേണ്ട പൊടിക്കൈകൾ ഉണ്ട്. അവ എന്തൊക്കെ എന്ന് നോകാം.

ആദ്യമായി കറിയിൽ ഉപ്പ് കൂടിപ്പോയാൽ എങ്ങനെ കറിയുടെ രുചിയും മണവും നിറവും നഷ്ടപ്പെടാതെ പാകത്തിന് ആക്കി എടുകാം എന്ന് നോകാം.
ഇപ്പോൾ നമ്മൾ ഉണ്ടാക്കിയ കറിയിൽ ഉപ്പു കൂടിപ്പോയി എന്നുണ്ടെങ്കിൽ അതിലേക് ആട്ട മാവ് നല്ലതുപോലെ കുഴച് ഒരു ബോൾ രൂപത്തിൽ ആക്കി ഇട്ടു കൊടുത്തുകഴിഞ്ഞാൽ അതിലെ ഉപ്പിന്റ അംശം ആട്ട മാവ് വലിച്ചെടുക്കും.
അല്ലെങ്കിൽ ചോർ ഒരു ബാൾ രൂപമാക്കി ഇട്ട് കൊടുത്താലും മതി ആകും. അല്ല എന്നുണ്ടെങ്കിൽ ഒരു പീസ് ബ്രെഡ് ഉപ്പു കൂടിയ കറിയിലേക് ഇട്ട് കൊടുത്താലും ഉപ്പിന്റെ അംശം കുറയാൻ സഹായിക്കും.
ഇനി കറിയിൽ നല്ലതുപോലെ എരിവ് കൂടുകയാണെങ്കിൽ എന്ത് ചെയ്യും എന്ന് നോക്കാം. അങ്ങനെ കറിയിൽ എരിവ് കൂടുകയാണെങ്കിൽ കുറച്ച്  സവാള നല്ലതുപോലെ ബ്രൗൺ കളർ ആകുന്നത് വരെ മൂപ്പിച് എടുത്ത് കുറഞ്ഞ അളവിൽ വെള്ളം ചേർത്ത് നല്ലതുപോലെ പേസ്റ്റ് രൂപം ആക്കി എടുത്ത് എരിവ് കൂടിയ കറിയിൽ ചേർത്ത് കൊടുത്താൽ മതി ആകും. ഇത് കറിക് രുചി കൂടുന്നതിനും കാരണമാകും. അല്ല എന്നുണ്ടെങ്കിൽ കുറച്ച് അണ്ടിപരിപ്പ് നല്ലതുപോലെ അരച്ച് ചേർത്ത് കൊടുത്താലും മതി.

shares