പ്രകൃതി നമുക്കായി ഒരുക്കിത്തന്ന, അത്രയേറെ രുചികരമായ വിഭവമാണ് തേൻ.തേൻ ഇഷ്ടമല്ലാത്തവരായി ആരും കാണില്ല.
സ്വർണനിറമുള്ള ഈ ദ്രാവകം. പലരുടെയും നിത്യ ജീവിതത്തിന്റെ ഭാഗം തന്നെയാണ് തേൻ.നമ്മുടെ ഇടയിൽ ഇപ്പോ എല്ലാത്തിനും വ്യാജൻ ഉണ്ട് അതുപോലെ തേനിനും വ്യാജൻ ഉണ്ട്.
വ്യാജ തേന്‍ കണ്ടുപിടിക്കാന്‍ കുറച്ച് എളുപ്പവഴിയുണ്ട്‌. വ്യാജമായിട്ടുള്ള തേനാണ് നമ്മൾ കഴിക്കുന്നതെങ്കിൽ നമുക്ക് ഒരുപാട് ആരോഗ്യ പ്രശ്നം ഉണ്ടാവും. നമ്മൾ ഇവിടെ പരിശോധിക്കാൻ പോവുന്നത് വ്യാജമായ തേൻ എങ്ങനെവീട്ടിൽ  കണ്ടു പിടിക്കാം എന്നുള്ളത് നോക്കാം.

പ്രധാനമായും മൂന്നു പരീക്ഷങ്ങൾ ആണ് ചെയ്ത് നോക്കാൻ പോകുന്നത്. ആദ്യമായി ഒരു ട്രാൻസ്‌പേരന്റ  ബീക്കറിൽ പകുതി വെള്ളം എടുക്കുക അതിലേക് നമ്മൾ കടയിൽ നിന്ന് വാങ്ങിയ തേൻ ഒഴിച്ച് കൊടുക്കുക. ഇനി ഒരു സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ കലക്കി എടുക്കുക ഒരു 30 മിനിറ്റ് റെസ്റ്റിൽ വയ്ക്കു. അത് കഴിഞ്ഞ് എടുത്ത് നോക്കുമ്പോൾ വെള്ളത്തിൽ നല്ലതുപോലെ തേനിന്റെ നിറം, വെള്ളത്തിനു കട്ടി എന്നിവ അനുഭവ പെടുന്നു എങ്കിൽ അത് ശുദ്ധമായ തേൻ തന്നെ ആണ്. ഇനി നേരെ മറിച്ച് യാതൊരുവിധ മാറ്റവും ഇല്ലാതെ പച്ച വെള്ളം പോലെ ആണ് ഇരിക്കുന്നതെങ്കിൽ അത് വ്യാജ തേൻ ആണെന്ന് ഉറപ്പിച്ചോളൂ.
രണ്ടാമതായി Flame ടെസ്റ്റ്‌ നടത്തി നോക്കാം. അതിനായി ഒരു ചെറിയ തുണി കക്ഷത്തിൽ തേൻ നല്ലതുപോലെ മുക്കി എടുക്കുക. എന്നിട്ട് അത് ഒരു മെഴുകുതിരിയുടെ സഹാത്തോടെ കത്തിച്ചു നോക്കു. തീ കത്തുന്നുണ്ടെങ്കിൽ അത് ശുദ്ധമായ തേൻ ആണ്. മറിച്ചു തീ തുണി കക്ഷണത്തിൽ പിടികാതെ ഒരുമാതിരി ഉരുവിയ വീഴുന്ന അവസ്ഥ ആണെങ്കിൽ ഉറപ്പിച്ചോളൂ അത് വ്യാജൻ തന്നെ.
അടുത്തതായി നിസാരമായ ഒരു ടെസ്റ്റ്‌ ചെയ്ത് നോക്കാം. നമ്മുടെ കൈ വിരലിന്റെ നകത്തിലേക് ഒരല്പം തേൻ ഒഴിച്ച് കൊടുക്കു ആ തേൻ തുള്ളി നമ്മുടെ നകത്തിൽ തന്നെ പറ്റി പിടിച്ചു ഇരിക്കുന്നെങ്കിൽ ഉറപ്പിച്ചോളൂ അത് ശുദ്ധമായ തേൻ തന്നെ എന്ന്. നേരെ മറിച്ച് കൈ നകത്തിൽ നിന്ന് വഴുതി പോകുന്നെങ്കിൽ അത് വ്യാജൻ ആണെന്ന് ഉറപ്പിച്ചോളൂ.

shares