മലയാളിയുടെ ഇഷ്ട വസ്തുവാണ് മഞ്ഞ ലോഹം അഥവാ സ്വർണം.മലയാളിൽ ഏറ്റവും കൂടുതൽ വിലപിടിപ്പുള്ള വസ്തുവായി കാണുന്നത് സ്വർണ്ണം തന്നെ ആണ്. സ്ത്രീകൾക്ക് കൂടുതൽ ഇഷ്ടപ്പെടുന്നതും സ്വർണ്ണം തന്നെ അത് കല്യാണത്തിനായാലും മറ്റു വിശേഷ ദിവസങ്ങളായാലും.
ഒരുപാട് നാൾ ഉപയോഗിക്കുമ്പോൾ അവയുടെ തിളക്കം നഷ്ടമാകുന്നു.അവയെ വീട്ടിലിരുന്നു എങ്ങനെ വൃത്തിയാകാം എന്ന് നമുക്ക് നോക്കാം.

ആദ്യമായി സ്വർണം വൃത്തിയാക്കാൻ ഒരു പത്രത്തിൽ കുറച്ച് ചൂട് വെള്ളം എടുക്കുക അതിലേക് ചെറിയ രണ്ട് പാക്കറ്റ് ഷാംപൂ പൊട്ടിച്ചു ഒഴിക്കണം. തലയിൽ തേക്കുന്ന ഏത് ഷാംപൂ ആയാലും ഇതിനായി മതി ആകും. അടുത്തതായി വേണ്ടത് മഞ്ഞൾ പൊടി ആണ്. ഒന്നര സ്പൂൺ മഞ്ഞൾ പൊടി ഇതിലേക്കു ഇട്ട് കൊടുകാം. ഇനി ഇത് നന്നായി ഇളക്കി കൊടുക്കണം. അദ്യം ഇട്ട ഷാംപൂ നല്ലതുപോലെ പതഞ്ഞു വരുന്നത് വരെ ഇളകി എടുക്കണം. ഇനി ഇതിനകത്തേക് നമ്മുടെ സ്വർണഭാരങ്ങൾ ഇട്ട് കൊടുകാം. ഇനി ഒന്നുടെ നല്ലത് പോലെ ഇളകി കൊടുകാം. ഇനി ഒരു പതിനഞ്ചു മിനുട്ട് ഇങ്ങനെ മുക്കി വച്ചിരികാം. പതിനഞ്ചു മിനിറ്റ് കഴിഞ്ഞു ഈ മുക്കി വച്ചിരിക്കുന്ന സ്വർണം എടുത്ത് ഒരു ബ്രഷ് കൊണ്ട് നല്ലതുപോലെ ക്ലീൻ ചെയ്ത് എടുകാം.വളരെ എളുപ്പത്തിൽ സ്വർണത്തിൽ പറ്റി പിടിച്ച അഴുക്കുകൾ ഇളകി പോകുന്നത് നമുക്ക് ഇവിടെ കാണാൻ കഴിയും. ഇനി ഈ ക്ലീൻ ആക്കിയ സ്വർണം ഒന്നും കൂടി നല്ല വെള്ളത്തിൽ കഴുകി എടുക്കണം. ഇപ്പോൾ നിങ്ങൾക് മാറ്റം മനസ്സിലാവും സ്വർണത്തിൽ പറ്റി പിടിച്ചിരുന്ന എല്ലാ അഴുക്കുകളും പോയി നല്ല തിളങ്ങുന്ന സ്വർണം കാണാൻ കഴിയും.

shares