അറേബ്യൻ രാജ്യങ്ങളിലെ ഒരു പ്രധാന നാണ്യ വിളയാണ് ഈന്തപ്പഴം. ഈന്തപഴം കഴിക്കാൻ ഇഷ്ടമല്ലാത്തവർ ചുരുക്കം.ഈന്തപ്പഴത്തില്‍ ഒരു പിടി ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന പോഷകങ്ങളുണ്ട്. അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിനുകള്‍ തുടങ്ങിയ ഒരു പിടി ആരോഗ്യദായകമായ ഘടകങ്ങളുടെ ഉറവിടമാണ് ഈന്തപ്പഴം.കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായ ഭേദം ഇല്ലാതെ കഴിക്കുന്ന ഒരു ഫ്രൂട്ട് ആണ് ഈന്തപ്പഴം.അഞ്ഞൂറിലധികം തരം ഈന്തപ്പഴം ഇന്ന് വിഭണി കളിൽ ലഭ്യമാണ് ഈന്തപ്പഴം സ്ഥിരമായി കഴിക്കുമ്പോൾ ഉള്ള കാര്യങ്ങളെ  കുറിച്ച് നമുക്ക് നോക്കാം.

ഏതൊരു വസ്തുവിനും  ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.
അതുപോലെ സ്ഥിരമായി അമിതമായി  ഈന്തപ്പഴം കഴിക്കുമ്പോൾ  നമ്മുടെ ശരീരത്തിലെ ഗ്ളൂക്കോസിന്റെ അളവും പൊട്ടസിയത്തിന്റെ അളവും നല്ല തോതിൽ വർധിക്കും. ഇത് കാരണം ചില ആരോഗ്യ പ്രേശ്നങ്ങൾ നമുക്ക് ഉണ്ടാകും.അമിതാവാതെ കഴിക്കുന്നത് ആയിരിക്കും ഉത്തമം. അതുപോലെ തന്നെ ഈന്തപ്പഴം കഴുകിയതിനു ശേഷം മാത്രമേ കഴിക്കാൻ പാടുള്ളു എന്നുള്ള കാര്യവും ഓർക്കണം. പല രാജ്യങ്ങളിൽ നിന്ന് വരുന്നത് ഇറക്കുമതി ചെയുന്നത് കൊണ്ട് കേട് വരാതിരിക്കാൻ ഒരുപാട് രാസ പ്രയോഗങ്ങൾ ഇതിൽ നടത്തിയിട്ടുണ്ടാവാം.വെള്ളത്തിൽ കുതിർത്ത് വെച്ചു കഴിക്കുന്നത് കൊണ്ട് ഈന്തപ്പഴത്തിലെ മധുരം കുറയാൻ സാധിക്കും. ഡയബേറ്റിക് ആയ ആൾകാർക് ഈ വഴി സ്വീകരിക്കാവുന്നത് ആണ്.

കൊച്ചു കുട്ടികൾക്ക് കൊടുക്കുമ്പോൾ സീഡ് എടുത്തു കളയാൻ പ്രത്യേകം ശ്രെദ്ധിക്കണം. കുട്ടികൾക്കു ദിവസേനെ മൂന്നോ നാലോ ഈന്തപ്പഴം കൊടുക്കുന്നത് ആരോഗ്യപരമായി വളരെ നല്ലതാണ്. കുട്ടികൾക്ക് ബുദ്ധി വളർച്ചയ്ക്കും ശരിരിക പുഷ്ടി പെടുത്തുന്നതിനും വളരെ നല്ലതാണ്.അതുപോലെ പുരുഷൻ മാർക്കും പ്രായ മായവർക്കും ലൈംഗിക ഫങ്ക്ഷൻസ് കൂടുതൽ ആയിട്ട് വർധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും. മുലയൂട്ടുന്ന അമ്മമാർക്കും ദിവസേനെ മൂന്നോ നാലോ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.ഉദര സംബന്ധമായ പല രോഗങ്ങളെയും തടയാൻ ഈന്തപ്പഴം സഹായിക്കുന്നു. ഇത്രയും ഗുണ ദോഷങ്ങൾ ഉള്ള ഈന്തപ്പഴത്തിന്റെ എല്ലാ വശവും അറിഞ്ഞു ഉപയോഗിക്കുന്നതാവും നല്ലത്.

shares