നാലു മണി ചായക്കൊപ്പം കഴിക്കാൻ നല്ല ചൂടുള്ള ഉഴുന്ന് വട ഉണ്ടാക്കിയാലോ അതും വീട്ടിൽ തന്നെഉഴുന്നുവട ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഉഴുന്നു വട.. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ കഴിക്കാവുന്നതാണ്.നല്ല രുചിയും ക്രിസ്പിയുമായിട്ടുള്ള ഉഴുന്ന് വട എങ്ങനെ ഉണ്ടാക്കാം എന്ന്  നോക്കാം.

ഉഴുന്ന് വട ഉണ്ടാക്കാൻ ആദ്യമായി വേണ്ടത് ഉഴുന്ന്  ആണ് ആവിശ്യത്തിന് ഉഴുന്ന് എടുത്തിട്ട് കുറഞ്ഞത് രണ്ട് മണിക്കൂർ എങ്കിലും കുതിർക്കാൻ വയ്ക്കണം. നല്ലത് പോലെ കുതിർത്ത് വെള്ളം കളഞ്ഞ് ഒരു പത്രത്തിലേക് മാറ്റി വയ്ക്കണം. അടുത്തതായി കുതിർത്ത് വച്ചിരിക്കുന്ന ഉഴുന്നിനെ നല്ലതുപോലെ അരച്ച് എടുക്കണം. നല്ലതുപോലെ അരഞ്ഞു കിട്ടാൻ ഒന്നോ രണ്ടോ ടേബിൾ സ്പൂൺ വെള്ളം ചേർക്കവുന്നത് ആണ്. വെള്ളം കൂടി പോകാതിരിക്കാൻ പ്രത്യേകം ശ്രെദ്ധിക്കണം. ഇനി അരച്ചെടുത്ത മാവ് നല്ലതുപോലെ കൈ കൊണ്ട് കുഴച് എടുക്കുക. നല്ലതുപോലെ കുഴച് എടുത്താൽ അത്രത്തോളം ഉഴുന്ന് വട സോഫ്റ്റ്‌ ആകും എന്നുള്ള കാര്യം മറക്കരുത്.അതുപോലെ കുഴച്ചു കഴിഞ്ഞതിനു ശേഷം 1 മണികൂർ റെസ്റ്റിൽ വയ്ക്കുന്നത് നല്ലതായിരിക്കും ഇതും ഉഴുന്ന് വടയ്ക് സോഫ്റ്റിനെസ് ലഭിക്കാൻ കാരണമാകും. റസ്റ്റ്‌ ടൈം കഴിഞ്ഞ ശേഷം ഇതിലേക്കു ബാക്കിയുള്ള ചേരുവകൾ ചേർത്ത് കൊടുക്കാം. നമ്മൾ എടുത്ത ഉഴുന്ന് മാവിന് ആവിശ്യമുള്ള അളവിൽ സവാള ചെറുതായി അരിഞ്ഞത്.ആവിശ്യത്തിന്  എരിവിന് പച്ചമുളക്, ആവിശ്യത്തിന് ഉപ്പ്. ഇനി അല്പം ചതച് എടുത്ത  കുരുമുളക് കൂടി ചേർത്ത് കൊടുക്കാം.ഇനി ഈ മിക്സിനെ നല്ലതുപോലെ കൈ കൊണ്ട് കുഴച് എടുകാം. ഇതിന്റെ കൂടെ അല്പം അരിപൊടി ചേർത്ത് കൊടുക്കുന്നതും നല്ലതാണ്. ഇനി എണ്ണ ചൂടാക്കി ചുട്ട് എടുക്കേണ്ട താമസം നമ്മുടെ ചൂട് ഉഴുന്ന് വട തയാർ.

shares