കുറച്ചു നാൾ സിനിമ മേഖലയിൽ നിന്ന് മറി നിന്നിട്ട് തന്റെ രണ്ടാം വരവ് ഗംഭിരംമാക്കിയിരിക്കുകയാണ്
നടി ഉർവശി. മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകർക്ക് തന്നെ വളരെ പ്രിയപ്പെട്ടതാരമാണ് ഉർവശി. കുറച്ച് കാലം മലയാള സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും തമിഴ് സിനിമയിൽ സജ്ജീവമാണ് താരം ഇപ്പോൾ.തന്റെ തിരിച്ചു വരവിൽ പ്രേക്ഷകർക് ഗംഭിര അഭിനയ വിരുന്ന് ഒരുക്കി ആണ് തരാം തിരിച്ചു വന്നിരിക്കുന്നത്. സൂര്യ നായകനായ സുരരൈ പോട്ര്, നയൻതാരയുടെ മൂക്കുത്തി അമ്മൻ എന്നീ ചിത്രങ്ങളിൽ പ്രധാനപ്പെട്ട വേഷങ്ങൾ ഉർവശി അവതരിപ്പിച്ചിട്ടുണ്ട്.
താരത്തിന്റെ അഭിനയത്തെ കുറിച്ച മികച്ച പ്രേക്ഷക അഭിപ്രായമാണ് ഇരു ചിത്രത്തിനും ഉള്ളത്. ഹാസ്യ റോളുകൾ ആയാലും നായിക റോളുകളായാലും എല്ലാം തന്നെ താരത്തിന്റെ കയ്യിൽ സുരക്ഷിതമാണ്.

തന്റെ ഒരു അഭിമുകത്തിൽ മോഹൻലിന്റെ അഭിനയത്തെ  കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരിക്കുന്നത്.
ഈ രണ്ടു ചിത്രവും ഇറങ്ങിയതിന് ശേഷം നടി ഉർവശിയെ മോഹൻലാൽ പോലുള്ള വലിയ തരങ്ങളോടൊപ്പം പ്രേക്ഷകർ താരതമ്യം ചെയ്യാൻ  തുടങ്ങി.
സൂപ്പർ താര വിശേഷണം ശാശ്വതമല്ല എന്ന അഭിപ്രായം ആണ് തരത്തിനു ഉള്ളത്. ഒരു ചാനലിന് നൽകിയ അഭിമുകത്തിൽ ആണ് താരം മനസ്സ് തുറന്നത് ഭേദപ്പെട്ട നടി കേൾക്കാനാണ് ഉർവശിക്ക് താല്പര്യം. മോഹൻലാലിനെ പോലെ ഉള്ള നടന്മാരോട് താരതമ്യം ചെയ്യണ്ട ആവിശ്യം ഇല്ലെന്നും നടി പറഞ്ഞു. ദീപാവലി റിലീസ് ആയിട്ടാണ് ഉർവശി അഭിനയിച്ച രണ്ട് ചിത്രങ്ങളം പുറത്തിറിങ്ങിയത് OTT റിയലിസായി ആണ് ചിത്രം പ്രേക്ഷകരിലേക് എത്തിയത്

ഇമേജിന് കുറിച്ചോർത്ത് തനിക്ക് ഭയമില്ലെന്നും തനിക്ക് പെർഫോം ചെയ്യാൻ സാധിക്കുന്ന കഥാപാത്രങ്ങൾ മാത്രമേ സ്വീകരിക്കാറുള്ളൂ എന്നും താരം പറഞ്ഞു.താരം അഭിനയിച്ച രണ്ട് ചിത്രങ്ങളും മികച്ച പ്രേക്ഷക പ്രതികരണം  നേടി വൻ വിജയത്തിലേക് ആണ് പോയ്കൊണ്ട് ഇരിക്കുന്നത്.

shares