കുട്ടികാലങ്ങളിൽ ഏറെ രുചിച്ചു കഴിച്ച ഒന്നാണ് പാൽ ഐസ്. കുട്ടിക്കാല ഓർമകൾ ഓർത്തെടുക്കുമ്പോൾ കോതയോടെ പാൽ ഐസ് കഴിച്ചത് അത്ര പെടാനൊന്നും നമ്മൾ മറന്ന് പോകാൻ വഴി ഇല്ല.പുറത്തെ കൊടും ചൂടിനെ ഓടിക്കാൻ ഉള്ളം കുളിർപ്പിക്കുന്നൊരു പാൽ ഐസ് എളുപ്പത്തിൽ വീട്ടിൽ തയാറാക്കിയാലോ?
നമ്മള്‍ എല്ലാം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്. അതില്‍ വളരെ രുചികരമായ ഒന്നാണ് പാല്‍ ഐസ്. വീട്ടിലുണ്ടാക്കുന്ന ഐസ്ക്രീമിന് കടയിലെ പോലെ ടേസ്റ്റ് കിട്ടുന്നില്ല എന്ന കാരണം പലരും കടയിൽ നിന്നും വാങ്ങുകയാണ് ചെയ്യാറുള്ളത്.ഇനി നമുക്ക് അതെങ്ങനെ വീട്ടിൽ ഉണ്ടാകാം എന്ന് നോക്കാം.
വേണ്ട സാമഗ്രികൾ എന്തെന്നാൽ പ്രധാനമായും പാൽ, സേമിയ, മൈത പൊടി, പഞ്ചസാര, ഏലക്ക

ആദ്യമായി കുറച്ച് സേമിയ ചെറുതായി വറുത്ത് എടുക്കണം അര ലിറ്റർ പാലിന് 3 ടേബിൽ സ്പൂൺ സേമിയ മതി. അടുത്ത സ്റ്റെപ് ആയി പാല് തിളപ്പിച്ച്‌ എടുക്കണം പാല് ചെറുതായി തിളച്ചു വരുമ്പോൾ 2 സ്പൂൺ പാൽ വേറൊരു പത്രത്തിൽ എടുത്തു അതിൽ ഒരു ടേബിൽ സ്പൂൺ മൈത പൊടി മിക്സ്‌ ചെയ്യണം. ബാക്കി തിളച്ച് കൊണ്ടിരിക്കുന്ന പാലിൽ നേരത്തെ വറുത്ത് വച്ച സേമിയ ചേർത്ത് കൊടുക്കണം. അതിനോട് കൂടി ആവിശ്യത്തിന് പഞ്ചസാരയും ഇതോടൊപ്പം ചേർത്ത് കൊടുക്കണം. മധുരം ആവിശ്യാനുസരണം ചേർത്ത് കൊടുക്കാവുന്നത് ആണ്. സേമിയ ചെറുതായി ഒന്ന് വെന്തു വരുന്നത് വരെ നന്നായി ഇളക്കി എടുക്കണം.സേമിയ ഒത്തിരി വെന്തു ഓടഞ്ഞു പോകാതെ ശ്രെദ്ധിക്കണം . ഇനി നേരത്തെ ചേർത്ത് വച്ച മൈത ഇതിലേക്കു ചേർത്ത് കൊടുകാം. മൈത ചേർക്കുമ്പോൾ തീ യുടെ അളവ് കുറയ്ക്കാൻ പ്രത്യേകം ശ്രെദ്ധിക്കണം. അല്ല എന്നുണ്ടെങ്കിൽ പാല് പെട്ടന്ന് കുറുകി പോകാൻ ചാൻസ് ഉണ്ട് . ഇനി ഇതിലേക്കു പൊടിച്ചു വച്ച ഏലക്ക ചേർത്ത് നന്നായി ഇളക്കി കൊടുക്കണം. ഇനി ചെറുതായി ഈ മിക്സിനെ കുറുക്കി എടുക്കണം.ഇനി വേണ്ടത് ഒരു ഐസ് മോൾഡ് ആണ് എല്ലാ സൂപ്പർ മാർക്കറ്റിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് ഐസ് മോൾഡ്. ഐസ് മോൾഡിലേക് നമ്മൾ തയാറാക്കി വച്ചിരിക്കുന്ന മിക്സ്‌ ഒഴിച്ച് കൊടുക്കുക. ഐസ് മോൾഡിന്റെ മുകൾ വശത്ത് സ്റ്റിക് വച്ചതിനു ശേഷം അടച്ചു കൊടുകാം. ഇനി 6-7 മണിക്കൂർ ഫ്രീസറിനകത്തു വയ്ക്കണം.7 മണിക്കൂർ കഴിഞ്ഞ് ഫ്രീസറിൽ നിന്ന് എടുത്ത് ഒരു പത്രത്തിലേക് മാറ്റം.എളുപ്പത്തിൽ ഐസ് മോൽഡിൽ നിന്ന് ഐസ് കാൻഡിയെ വേർതിരിച്ചു എടുക്കാൻ ആയി ആ എടുത്ത് വച്ച പത്രത്തിലേക് അല്പം ചൂട് വെള്ളം ഒഴിച്ച് കൊടുകാം. അൽപ സമയം കഴിയുമ്പോൾ നിസാരമായി ഐസ് മോൽഡിൽ നിന്ന് ഐസ് കാൻഡിയെ വേർതിരിച്ചു എടുക്കാൻ കഴിയും.പാൽ ഐസ് റെഡി.

shares