മലയാളിയുടെ ഭക്ഷണ ശീലിയിൽ ഒഴിച്ച് മാറ്റാൻ പറ്റാത്ത ഒന്നാണ് ഉരുളക്ഴിങ്. കറിയായും ബജിയായും ഫ്രെെയായുമൊക്കെ ഉരുളക്കിഴങ്ങ് കഴിക്കാറുണ്ട്. ഉരുളക്കിഴങ്ങിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഇത് പെട്ടെന്ന് കേട് വരില്ല എന്നതാണ് സത്യം.
ദിവസങ്ങള്‍ സൂക്ഷിച്ചാല്‍ ഉരുളകിഴങ്ങ്  മുളച്ചിരിക്കുന്നത് കാണാനാകും. ഇത് സാരമാക്കാതെ കറിക്കുപയോഗിക്കുകയാണ് പതിവ്. എന്നാല്‍ പലപ്പോഴും ഇത് മുളച്ച് കഴിഞ്ഞാല്‍ അതുണ്ടാക്കുന്ന അനാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പലരും ചിന്തിക്കുന്നേ ഇല്ല.പ്രധാനമായും മുള പൊട്ടിയ ഉരുളകിഴങ്ങ് കഴിച്ചാൽ കാൻസർ പോലുള്ള മാരക രോഗങ്ങൾ വരെ ഉണ്ടാവാം.ഉരുളക്കിഴങ്ങ് മുളച്ചത് കഴിക്കുമ്പോള്‍ അത് പല വിധത്തിലുള്ള രാസമാറ്റത്തിന് വിധേയമാവുന്നുണ്ട്. ഇതിലൂടെ വിഷാംശത്തിന്റെഅളവ് ഉരുളക്കിഴങ്ങില്‍ വര്‍ദ്ധിച്ച് വരുകയും ചെയ്യുന്നു. ഉരുളക്കിഴങ്ങു 2 മാസം വരെ മുളക്കില്ല ഇങ്ങനെ ചെയ്‌താൽ.!!

ഇനി നമുക്ക് എങ്ങനെ മുള പൊട്ടാതെ ഉരുള കിഴങ്ങ് സൂക്ഷികാം എന്ന് നോക്കാം
ആദ്യമായി ഉരുളകിഴങ്ങ് സൂക്ഷിച് വയ്ക്കുമ്പോൾ ഒരിക്കലും ഉള്ളി സവാള എന്നിവയോടൊപ്പം സൂക്ഷിച് വയ്ക്കാതിരിക്കുക. ഒരു തുണിയുടെയോ അല്ലെങ്കിൽ പ്ലാസ്റ്റിക് കവറിലോ ഇട്ട് വയ്ക്കുക. അതുപോലെ ശ്രെദ്ധിക്കേണ്ട കാര്യം ഒരിക്കലും നനവ് ഉണ്ടാവാൻ പാടില്ല. നനവ് ഉള്ള ഉരുളകിഴങ്ങ് ഈ പറയുന്ന രീതിയിൽ സൂക്ഷിച് വയ്ക്കാൻ സാധിക്കുന്നത് അല്ല.കടയിൽ നിന്ന് വാങ്ങിയ ശേഷം വെയിലത്ത്‌ വെച്ചു ഉണക്കിയുതിനു ശേഷം നമുക്ക് ഈ രീതിയിൽ സൂക്ഷിക്കാവുന്നത് ആണ്.
അടുത്ത പടിയായി ഉരുളകിഴങ്ങ് ഇട്ട കവർ നന്നായി കെട്ടുക. യാതൊരു തരത്തിലും നനവ് അകത്തു കടക്കാൻ കഴിയാത്ത രീതിയിൽ വേണം കെട്ടാൻ.
അതുകഴിഞ്ഞു ഈ കവർ ഫ്രിഡ്ജിൽ മലക്കറി വയ്ക്കുന്നതിന്റെ കൂടെ വയ്ച്ചാൽ മതി. ശ്രെദ്ധിക്കേണ്ട പ്രധാന കാര്യം ഒരു രീതിക്കും നനവ് അകത്തു ഇറങ്ങാൻ പാടില്ല. നമ്മുടെ ആവിശ്യത്തിന് എടുത്തതിനു ശേഷവും നല്ലതുപോലെ കവർ കെട്ടി വയ്ക്കേണ്ടതാണ്.രണ്ടു മാസം വരെ ഉരുളകിഴങ്ങ് മുളയക്കാതെ ഈ രീതിയിൽ ഉപയോഗിക്കാൻ കഴിയും.

shares